ഉള്ളടക്കത്തിലേക്ക് പോവുക

കെ.എം.എച്ച്.എസ്. കരുളായി/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
48042-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48042
അവസാനം തിരുത്തിയത്
09-12-2023JamsheerPM


സൈബർ സ‍ുരക്ഷ

സംസ്ഥാന സർക്കാരിന്റെ ന‍ൂറ‍ുദിന കർമപദ്ധതിയ‍ുടെ ഭാഗമായി നടപ്പിലാക്കിയ രക്ഷകർത്താക്കൾക്ക‍ുള്ള സൈബർസ‍ു‍രക്ഷാ ബോധവൽക്കരണ പരിപാടി വിദ്യാലയത്തില‍ും സമീപപ്രദേശത്തെ മ‍ൂന്ന് വിദ്യാലയങ്ങളിലടക്കം (ജി.യ‍ു.പി.എസ് പ‍ുള്ളിയിൽ, എസ്.എ.യ‍ു.പി.എസ് ചേലോട്,ഡി.എൽ.പി.എസ് കര‍ുളായി). നടപ്പാക്കാൻ സാധിച്ച‍ു. നാല് വിദ്യാർഥികളെ ബി.ആർ.സിയിൽ ആർ.പി ട്രെയിനിങ്ങിൽ പങ്കെട‍ുപ്പിക്ക‍ുകയ‍ും അവർ വഴി 12 വിദ്യാർഥികൾക്ക് ഇിതിന്റെ സ്ക‍ൂൾതല പരിശീലനം നൽക‍ുകയ‍ും അങ്ങനെ പതിനാറോളം വിദ്യാർഥികൾ ഇതിന്റെ ഭാഗമായി പ്രവർത്തിക്ക‍ുകയ‍ും ചെയ്‍ത‍ു

സൈബർ സ‍ുരക്ഷ ക്ലാസ് - ജിയ‍ുപിഎസ് പ‍ുള്ളിയിൽ
സൈബർ സ‍ുരക്ഷാ ക്ലാസ് -SAUPS ചേലോട്

സ്‍ക‍ൂൾ പത്രിക

വിദ്യാലയ പത്രിക

വിദ്യാലയത്തിലെ മികവ‍ുകളെ അടിസ്ഥാനപ്പെട‍ുത്തി ' നേർകാഴ്ച ' എന്ന പേരിൽ സ്‍ക‍ൂൾപത്രിക പ‍ുറത്തിറക്കി. സ്‍ക‍ൂളിൽ നടക്ക‍ുന്ന വിവധ പരിപാടികള‍ുടെ ഫോട്ടോഗ്രാഫിയ‍ും ഡോക്യ‍ുമെന്റേഷൻ റിപ്പോർട്ട‍ും ക‍ുട്ടികൾ ശേഖരിച്ച് എഡിറ്റിംങ് നടത്തി സ്‍ക‍ൂളിലെ മ‍ുഴ‍ുവൻ വിദ്യാർഥികൾക്ക‍ും പി.ടി.എയ‍ുടെ സഹായത്താൽ കോപ്പികൾ വിതരണം ചെയ്‍ത‍ു. (പത്രം വായിക്കാൻ മാഗസിൻ പേജ് കാണ‍ുക.)



വാർത്തകൾ തേടി ക‍ുട്ടി റിപ്പോർട്ടർമാർ

സ്‍ക‍‍ൂളിലെ സ്‍പോർട്സ്,ആർട്സ്, മറ്റ‍ു പ്രോഗ്രാമ‍ുകള‍ുടെ വാർത്ത ശേഖരിക്കാന‍ും ഫോട്ടോ ഗ്രാഫിക്ക‍ും വേണ്ടി നാല‍ു പേരടങ്ങ‍ുന്ന മ‍ൂന്ന്  ഗ്ര‍ൂപ്പ‍ുകളെ ക‍ുട്ടി റിപ്പോർമാരായി തിരഞ്ഞെട‍ുത്ത‍ു. അവർക്ക്  പ്രത്യേക പരിശീലനം നൽക‍ുകയ‍ും ചെയ്‍ത‍ു.ഒര‍ു എഡിറ്റോറിയൽ ബോഡ് ര‍ൂപീകരിക്ക‍ുകയ‍ും.

സ്‍ക‍‍ൂളിലെ മറ്റ‍ു ക്ലബ്ബ‍ുകളിൽ നിന്ന‍ും അവര‍ുടെ  പ്രവർത്തനങ്ങള‍ുടെ  വാർത്തകള‍ും ചിത്രങ്ങള‍ും റിപ്പോർട്ടർമാർ ശേഖരിച്ച്. എഡിറ്റോറിയൽ ബോഡിന് കൈമാറ‍ുന്ന‍ു.ത‍ുടർന്ന്  കൈറ്റ് മാസ്റ്റർ മിസ്ട്രസ്‍മാര‍ുടെ സഹായത്തോ ടെ അവ ഓരോന്ന‍ും എഡിറ്റിംഗ് വർക്ക് നടത്ത‍ുന്ന‍ു.

News Reporting Team


എഡിറ്റിംഗ് വർക്കിൽ


ജില്ലാ ക്യാമ്പിലേക്ക്

AZIN KP


പ്രോഗ്രാമിംഗ്,ആനിമേഷൻ വിഭാഗത്തിൽ സ്‍ക‍ൂളിനെ പ്രധിനിതീകരിച്ച് 8 പേർ സബ്ജില്ല ക്യാമ്പിൽ പങ്കെട‍ുക്ക‍ുകയ‍ും അതിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ ജില്ലാ ട്രെയിനിംഗ് ക്യാമ്പിൽ (അസിൻ കെ.പി) വിദ്യാർഥിക്ക്  പങ്കെട‍‍ുക്കാൻ സാധിച്ച‍ു.


ഐ.ടി എക്സ്പോ - 2023

സംസ്ഥാന സർക്കാരിന്റെ ഫ്രീഡം ഫെസ്റ്റിന്റെ ഭാഗനായി വിദ്യാലയത്തിൽ ഐ.ടി എക്സ്പോ-2023  സംഘടിപ്പിച്ച‍ു. റോബോട്ടിക്സ്, പ്രോഗ്രാമിംഗ്,ആനിമേഷൻ ഗെയിമിംഗ്, ഹാർഡ്‍വെയറിംഗ് ഹയർസെക്കണ്ടറി വിഭാഗത്തിൽ നിന്ന‍ും എക്സ്പൈസ്   എന്നിവയിൽ‍ എക്സിബിഷ ൻ സംഘടിപ്പിച്ച‍ു. വിദ്യാലയത്തിലെ മ‍ുഴ‍ുവൻ ക‍ുട്ടികൾക്ക‍ും രക്ഷിതാക്കൾക്ക‍ും പ്രദർശനം ഒര‍ുക്കി ക‍ൂടെ സ്ക‍ൂളിലെ ലിറ്റിൽ കൈറ്റ്സ് യ‍ൂണിറ്റിന്റെ പ്രവർത്തനങ്ങൾ ഉൾപെട‍ുന്ന ഡോക്യ‍ുമെന്റേഷൻ പ്രദർശനവ‍ും എക്സ്പോയിൽ സജ്ജമാക്കി.പത്താം ക്ലാസിലെ വിദ്യാർഥൾക്ക് അധികപരിശീലനം നൽകിയാണ് എക്സ്പോ ഒര‍ുക്കിയത്.

IT Expo2023 Team
ചിത്രം
ചിത്രം

YIP(യങ് ഇന്നവേഷൻ പ്രേഗ്രാം)

വിദ്യാലയത്തിലെ മ‍ുഴ‍ുവൻ വിദ്യാർഥികൾക്ക‍ും യങ് ഇന്നവേഷൻ പ്രേഗ്രാം അവേർനസ് ഒന്നാംഘട്ട ക്ലാസ‍ുകൾ നൽകി.ഹൈസ്‍ക‍ൂൾ വിഭാഗത്തിൽ 12 ബാച്ച‍ുകള‍ും ഹയർസെക്കന്ററി വിഭാഗത്തിൽ 4 ബാച്ച‍ുകള‍ും തിരിച്ച് ക്ലാസ‍ുകൾ നൽകി.ഇതിന് മ‍ുന്നോടിയായി കൈറ്റ് മാസ്റ്റർ /മിസ്ട്രസ്‍മാർ അധ്യാപകർക്ക് പരിശീലനം നൽകി.ത‍ുടർന്ന് തൽപരരായ വിദ്യാർഥികൾക്ക് രണ്ടാംഘട്ട പരിശീലനം നൽക‍ുകയ‍ും രണ്ട് ക‍ുട്ടികൾ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യ‍ുകയ‍ും തുടർന്ന് ബി ആർ സി തലത്തിൽ പരിശീലനം നേട‍ുകയ‍ും ചെയ്‍ത‍ു.

ജില്ലാതലത്തിൽ

ബി ആർ സി തലത്തിൽ പരിശീലനം നേട‍ിയ വിദ്യാർഥികൾ ജില്ലാതലത്തിൽ യങ് ഇന്നവേഷൻ പ്രേഗ്രാമിൽ ഫ്യ‍ൂച്ചർ സയൻസ് എന്ന വിഭാഗത്തിൽ അസിൻ കെപി,വൈഷ്‍ണവ് കെ എന്നീ രണ്ട് വിദ്യാർഥികൾക്ക് പങ്കെട‍ുക്കാൻ അവസരം ലഭിച്ച‍ു.