കൊറോണ വാഴുന്നു ലോകമാകേ
മാനുഷരെല്ലാം ഭീതിയിലാണെ
മാസ്ക് ധരിക്കാതെ പുറത്തിറങ്ങാൻ
മനുഷ്യനു പറ്റാത്ത കാലമാണേ ....
യാത്രയുമില്ലാ ധൂർത്തുമില്ലാ
ആർഭാട ജീവിതം തെല്ലുമില്ലാ
ജാതിയുമില്ലാ മതവുമില്ലാ
മാനുഷരെല്ലാരുമൊന്നുപോലെ
എല്ലാർക്കുമൊരു പോലെ വന്നു ചേരും
കൊറോണയെന്ന മഹാമാരി
ഇതിനെ തുരത്തുവാൻ നമ്മളെല്ലാം
ഒരു മനസ്സോടെ നിന്നിടേണം
ഇടയ്ക്കിടെ കൈകൾ കഴുകിടേണം
അകലം പാലിച്ചു നിന്നിടേണം
നമ്മളെ കാക്കുന്ന കൈകളുണ്ടേ
അവരെയും നമ്മളൊന്നോർത്തിടേണം
എങ്കിൽ മാത്രമാണീ മഹാമാരീ
ലോകത്തിൽ നിന്നും അകന്നിടുള്ളൂ