ഉള്ളടക്കത്തിലേക്ക് പോവുക

കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ജനകീയം പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഒപ്പം ഓൺലൈൻ-വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ്.

ഓൺലൈൻക്ലാസ്സിനു സൗകര്യമില്ലാത്ത കുട്ടികൾക്ക് ഓൺലൈൻ ഡിവൈസുകൾലഭ്യമാക്കുന്നതിനായിനമ്മുടെസ്കൂളിൽ ആരംഭിച്ച പദ്ധതിയാണ് ഒപ്പം ഓൺലൈൻ വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ്.

2 ലക്ഷം രൂപയുടെ ഡിജിറ്റൽ ഉപകരണങ്ങൾ വിദ്യാർത്ഥികൾക്കു വിതരണം ചെയ്യന്ന പദ്ധതി മന്ത്രി വി. അബ്ദുറഹിമാൻ(കേരള വഖഫ് ഹജ്ജ് സ്പോർട്സ് മന്ത്രി) ഉദ്ഘാടനം ചെയ്തു.

മാറിയ സാഹചര്യത്തിൽ  പഠന പ്രവർത്തങ്ങൾ ഓൺലൈൻ  മാധ്യമത്തിലേക്ക് മാറിയപ്പോൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക്  ഈസമയത്ത് ഒട്ടേറെ പ്രയാസങ്ങൾ നേരിടുകയുണ്ടായി .ഇതിനെ തുടർ ന്ന് സ്കൂൾ ഹമ് അദ്ധ്യാപകർ പിറ്റേ,മാനേജ്‌മെൻറ് തുടങ്ങി വിദ്യാലയവുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും ഒത്തൊരുമിച്ചു നടപ്പിലാക്കിയ പദ്ധതിയാണ്  ഒപ്പം ഓൺലൈൻ - കുട്ടികളുടെ ഡിജിറ്റൽ ഹബ്ബ് എന്ന പദ്ധതി.ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട ഹാർഡ്‌വെയർ ,സോഫ്റ്റ്‌വെയർ എന്നിവ കുട്ടികൾക്ക് ലഭ്യമാക്കുക എന്നുള്ളതായിരുന്നുഈ പദ്ധതി കൊണ്ട് ഉദ്ദേശിച്ചത്.

ബിരിയാണി  ചലഞ്ച്

ഒപ്പം ഓൺലൈൻപദ്ധതി പ്രകാരം കുട്ടികൾക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ 2 4 കുട്ടികൾക്ക് ഒരു വിധ ഓൺലൈൻ പഠന സൗകര്യങ്ങളും ഇല്ല എന്നുകണ്ടെത്തുകയും ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ ഉപകരണങ്ങളുടെ റിപ്പയർ ക്യാമ്പ് നടത്തി ഒട്ടേറെഒട്ടേറെ വിദ്യാർത്ഥികളുടെ കൈവശമുണ്ടായിരുന്ന കേടുവന്ന മൊബൈൽ,ടാബ് എന്നിവ നന്നാക്കികൊടുക്കാൻ കഴിഞ്ഞു .തുടർന്ന് സന്നദ്ധ സംഘടനകളും,വ്യക്തികളും മുന്നോട്ടു വരികയും 20 കുട്ടികൾക്ക് ഡിവൈസുകൾ വിതരണംചെയ്തു ഈ പ്രവർത്തിയിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ.വി. സിന്ധു ടീച്ചറുടെ പങ്ക്എടുത്തു പറയേണ്ടതാണ്.തുടർന്ന് ബാക്കി വരുന്ന കുട്ടികൾക്ക് മൊബൈൽ ടാബ് ലഭ്യമാക്കുക എന്ന ലക്‌ഷ്യം വച്ച ബിരിയാണി ചലഞ്ച് എന്ന പരിപാടി സ്കൂളിൽ ആസൂത്രണം ചെയ്തു .സ്കൂൾ അദ്ധ്യാപകർ,പി.ടി.എ.,ക്ലബ്ബ്കൾ,വിവിധ രാഷ്ട്രീയ പാർട്ടികൾ ,മറ്റു യുവജന സംഘടനകൾ എന്നിവയുടെ വൻതോതിലുള്ള സഹകരണം കൊണ്ട് ഈ പദ്ധതി വഴി രണ്ടര  ലക്ഷം രൂപ സമാഹരിക്കുകയും ബാക്കി ഡിജിറ്റൽ പഠന സൗകര്യ മില്ലാത്ത കുട്ടികൾക്ക് സൗകര്യമുണ്ടാക്കുവാനും കഴിഞ്ഞു .