കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്ഷരവൃക്ഷം/ഉച്ചയുറക്കം

Schoolwiki സംരംഭത്തിൽ നിന്ന്
ഉച്ചയുറക്കം
                 അപ്പു ഒച്ചയുണ്ടാക്കാതെ  മെല്ലെ എണീറ്റു . 'അമ്മ നല്ല ഉച്ചയുറക്കത്തിലാണ് .അപ്പുവും എന്നും ഉറങ്ങാറുണ്ട്. ഇന്നെന്തോ ഉറക്കം വരുന്നില്ല. പുറത്തു പൂവ്വൻകോഴി ഉറക്കെ കൂവി. സ്വീകരണമുറിയിലെത്തിയപ്പോൾ അച്ഛനതാ  സോഫയിൽ കിടക്കുന്നു. ഇപ്പോൾ അച്ഛനെ എന്നും കളിക്കാൻ കൂടെ കിട്ടാറുണ്ട്  അച്ഛനും ജോലിക്കൊന്നും പോവാറില്ല . മെല്ലെ അച്ഛനടുത്തെത്തി . ഹാവൂ നല്ല ഉച്ച മയക്കത്തിലാണ് .       ങേ ....ആരാ പുറത്തേക്കുള്ള വാതിൽ തുറന്നിട്ടിരിക്കുന്നത്.   വല്ല കള്ളന്മാരും ആകുമോ.അപ്പു വാതിലിലൂടെ സിറ്റൗട്ടിലേക്കിറങ്ങി.ഓ ... കുട്ടേട്ടനാണ്. അച്ഛനുമമ്മയും ഉറങ്ങുന്ന  തക്കത്തിന് സൈക്കിളുമെടുത്ത് സവാരി നടത്തുകയാണ്. പുറത്തു ഉച്ചവെയിൽ കാത്തിനിൽക്കുന്നു. കാക്കകളുടെ കരച്ചിൽ മാത്രം കേൾക്കാം. ഈ കാക്കകൾക്ക് എന്താ ഉച്ചയുറക്കമില്ലേ.. അപ്പു മനസിൽ വിചാരിച്ചു. അപ്പു മുറ്റത്തേക്കിറങ്ങി. കൊറോണ രോഗം പടർന്നതിന് ശേഷം മുറ്റത്തേക്കിറങ്ങാൻ '    അമ്മ സമ്മതിക്കാറില്ല. ഈ അമ്മക്കെന്താ..... , മുറ്റത്താപ്പോ കൊറോണ? പെട്ടന്ന് ഒരു പൂമ്പാറ്റ അപ്പുവിനെ ചാരി പറന്നു വന്നു.       "ഹായ് മിന്നു പൂമ്പാറ്റ എത്ര ദിവസമായി നിന്നെ കണ്ടിട്ട്?"       മിന്നു    പൂമ്പാറ്റ ഒരു മഞ്ഞ പൂവിനെ ചുറ്റി വന്നിട്ട് ചോദിച്ചു .       "ഹായ് അപ്പു, നീ എവിടെയായിരുന്നു ഇത്ര ദിവസം? 'അമ്മ വീട്ടിൽ വിരുന്നു പോയോ?"         അപ്പു ഒന്ന് വലം  വെച്ച് ഓടി വന്നു എന്നിട്ട് പറഞ്ഞു .    "അല്ല മിന്നു....നീയിപ്പോൾ കൊറോണ വന്ന കാര്യം ഒന്നും അറിഞ്ഞില്ലേ?"  "ങേ കൊറോണയോ അതാരാ? അല്ലെങ്കിലും അപ്പു എന്നോട് ഇപ്പോൾ ഒന്നും പറയാറില്ലല്ലോ.." മിന്നു പരിഭവത്തോടെ മഞ്ഞപ്പൂവിൽ ഇരുന്നു. അപ്പുവിന് ചിരി വന്നു. അവൻ മഞ്ഞപൂവിനടുത്തേക്ക് നീങ്ങി നിന്ന് പറഞ്ഞു. "കൊറോണ ആളൊന്നുമല്ല, അതൊരു വൈറസ് രോഗമാണ്." മിന്നു പൂമ്പാറ്റക്ക് നാണമായി. "അത് കൊണ്ടാണോ  അപ്പുവിനെ പുറത്തേക്കൊന്നും കാണാത്തത്?" അപ്പു ഒരു  ചെടിയുടെ ഇല നുള്ളിയെടുത്തെറിഞ്ഞു കൊണ്ട് പറഞ്ഞു  "അതെ പുറത്തിറിങ്ങി മറ്റാളുകളുമായി ഇടപഴകിയാൽ വൈറസ് പകരും. മരുന്നൊന്നും ഇല്ലത്രെ ഈ രോഗത്തിന്." മിന്നു പൂമ്പാറ്റ പറന്നു ഒരു ചുവന്ന പൂവിലിരുന്നു കൊണ്ട് പറഞ്ഞു  "അയ്യോ! ഇങ്ങനെയും ഒരു രോഗമോ? ഇനി എന്താ ചെയ്യാ അപ്പു?" അപ്പു പെരുവിരൽ നിലത്തൂന്നി ഒരു വട്ടം കറങ്ങി കൊണ്ട് പറഞ്ഞു "നല്ല വൃത്തി ഉണ്ടെങ്കിൽ ഈ രോഗം വരില്ല. കൈകൾ ഇടക്ക് സോപ്പിട്ടു കഴുകണം. പുറത്തിറങ്ങുമ്പോൾ മാസ്ക് ഇടണം. ഇങ്ങനെ ഒക്കെ ചെയ്‌താൽ രോഗം വരില്ലാന്ന് അമ്മ പറഞ്ഞു. നിനക്ക് എന്ത് സുഖമാണ് മിന്നൂ... ഇഷ്ടം പോലെ പാറി നടക്കാം. എന്നെ മുറ്റത്തേക്ക് പോലും അമ്മ വിടില്ല. ഞാൻ കുട്ടികളുടെ കൂടെ കളിക്കാനോടുംന്ന അമ്മ പറേണെ " .ആശ്ചര്യത്തോടെ ഇതെല്ലാം കേട്ട മിന്നു പറഞ്ഞു "സാരമില്ല അപ്പൂ ഒരു നല്ല കാര്യത്തിനല്ലേ. രോഗം മാറി എല്ലാം പഴയത് പോലെ ആവുന്നത് വരെ നമുക്ക് കാത്തിരിക്കാം " .പെട്ടെന്ന് ർണീം.... ട്ർണീം... കുട്ടേട്ടൻസവാരി കഴിഞ്ഞ് തിരിച്ചു വരികയാണ്.അമ്മയോട് പറഞ്ഞു കൊടുക്കണം ,അപ്പു മിന്നുവിനോട് യാത്ര പറഞ്ഞ് അമ്മയുടെ അടുത്തേക്കോടി.                                               
                                                                  
    
അമൽ ബഷീർ .സി .
6 D. കെ.എം.എം.എ.യു.പി.സ്ക്കൂൾ, ചെറു കോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ