കെ.ആർ.പി.എം.എച്ച്.എസ്.എസ്. സീതത്തോട്/അക്ഷരവൃക്ഷം/ശുചിത്വം2
*പരിസര ശുചിത്വത്തിന്റെ പ്രാധാന്യം* ലോകത്തെ ആകമാനം പിടിച്ചുലച്ച കൊറോണയും നമ്മെ പഠിപ്പിക്കുന്ന ഒരു പ്രധാന കാര്യം ശുചിത്വത്തിന്റെ പ്രാധാന്യം എന്നുള്ളതാണ്. ഒരു വ്യക്തി ശുചിത്വം പാലിക്കുക എന്നു പറയുമ്പോൾ അത് പരിസര ശുചിത്വത്തിൽ നിന്നാണ് തുടങ്ങേണ്ടത്. കാരണം വ്യക്തി ശുചിത്വം പാലിക്കുന്നവർക്കേ പരിസര ശുചിത്വം ഉണ്ടാക്കിയെടുക്കാൻ കഴിയു. പരിസര ശുചിത്വം ഉൾപ്പടെ നന്നായി പാലിക്കാൻ കഴിഞ്ഞതാണ് ലോക ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഇന്ത്യക്ക് ഈ രോഗത്തെ പിടിച് നിർത്താനായത്. നമ്മുടെ രാജ്യത്തു ലോക്ക് ഡൌൺ വന്നതോടെ മലിനീകരണത്തിൽ വലിയ കുറവാണുണ്ടായത്. ഈ ലോക്ക് ഡൌൺ കാലം കഴിഞ്ഞും വ്യക്തികൾ വിചാരിച്ചൽ വലിയ അളവിൽ ഈ മലിനീകരണം ഒഴിവാക്കാനാകും. അതിനു നമ്മൾ ചെയ്യേണ്ടത് പരിസര ശുചിത്വം പരിപാലിക്കുക എന്നത് തന്നെയാണ്. പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കുക, മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, പൊതു ഇടങ്ങളിൽ തുപ്പാതിരിക്കുക തുടങ്ങി പരിസര ശുചിത്വത്തിനായി നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനാകും. നമ്മൾ വളർന്നു വരുന്ന കുട്ടികളാണ്. പരിസര ശുചിത്വത്തിൽ ഏറ്റവും വലിയ പങ്കുവഹിച്ചു നമുക്ക് ഇവിടെ പുതിയൊരു മാതൃക തന്നെ സൃഷ്ടിക്കാനാകും. അതായിരിക്കട്ടെ കൊറോണ നമ്മെ പഠിപ്പിക്കുന്ന പരിസര ശുചിത്വത്തിന്റ പ്രാധാന്യം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം