കെ.ആർ.പി.എം.എച്ച്.എസ്.എസ്. സീതത്തോട്/അക്ഷരവൃക്ഷം/പ്രകൃതി1

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയും ഞാനും

പച്ചപ്പുകളും മലകളും തോടുകളും പുഴകളും ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ് എങ്കിലും അവയെ പരിപാലിക്കാൻ ഒന്നും ഒട്ടും മെനക്കെടാറില്ല. അവയുടെ ഭംഗി ആസ്വദിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

രാവിലെ അച്ഛൻ ഓഫീസിലേക്ക് ഇറങ്ങാൻ നേരം പറയും വൈകുന്നേരം ചെടിക്ക് വെള്ളം ഒഴിച്ചു കൊടുക്കണം എന്ന് എന്നാൽ വൈകുന്നേരം ഞാൻ മൊബൈൽ ഫോണിൽ ഗെയിം കളിക്കാറാണ് പതിവ് പിന്നീട് അച്ഛന്റെ വണ്ടിയുടെ ശബ്ദം കേൾക്കുമ്പോൾ കീ കൊടുത്ത പാവയെ പോലെ ഒരു പോക്കാണ് ചെടികൾക്ക് വെള്ളമൊഴിച്ചു കൊടുക്കാൻ.... എന്നിരുന്നാലും കുഞ്ഞായിരിക്കുമ്പോൾ ഞാനൊരുപാട് കൂട്ടുകൂടിയിരുന്ന് എന്റെ പൂന്തോട്ടത്തിലെ ചെടികളായും അവിടെ തേനുണ്ണാനെത്തുന്ന പൂമ്പാറ്റകളോടുമൊപ്പ മായിരുന്നു. 
ഒട്ടും സംഭവബഹുലം അല്ലാത്ത എന്റെ ബാല്യത്തെ സംഭവബഹുലം ആക്കി എന്നിൽ അതിശയോക്തി നിറച്ചത് പ്രകൃതിയാണ്. വീട്ടിലെ പൂന്തോട്ടത്തിൽ ഞാൻ മിണ്ടുമ്പോൾ തല ആട്ടിയും ചിരിച്ചും എന്നെ സന്തോഷിപ്പിച്ച കുറെ കളർ ചെടികൾ. മുറ്റത്തെ മുത്തശ്ശി മാവിൻ അരികിൽ ഇട്ടിരിക്കുന്ന ചാര്ബെഞ്ചിൽ ചെന്നിരിക്കുമ്പോൾ കൂട്ടുകൂടാൻ എത്താറുണ്ട് മാവിൻ മുകളിൽ കൂടുകൂട്ടിയിരിക്കുന്ന അണ്ണാറക്കണ്ണന്മാർ. വീട്ടിൽ ബോറടിച്ച് സിറ്റൗട്ടിൽ ഞാനിരിക്കുമ്പോൾ വെള്ളയും നീലയും ഇടകലർത്തി എനിക്കായി മാത്രം കാർട്ടൂൺ കഥകൾ പറഞ്ഞു തന്ന ആകാശവും ഞാൻ കരയുമ്പോൾ കരയാൻ കൂട്ടു തന്ന മഴയും എല്ലാം എന്നെ ആശ്ചര്യപ്പെടുത്തി യിട്ടുണ്ട്. എന്റെ ബാല്യകാലം ഏറ്റവും മധുരമൂറിയതും മനോഹരമായതും സന്തോഷം നിറഞ്ഞതും ആയിരുന്നു. എന്റെ ആ മധുരമേറിയതും സന്തോഷം നിറഞ്ഞതുമായ ഭാര്യ കാലത്തിലേക്ക് തിരിച്ചു പോകാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു

ആതിര എ
9C കെ ആർ പി എം എച് എസ് എസ് സീതത്തോട്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ