കെ.ആർ.പി.എം.എച്ച്.എസ്.എസ്. സീതത്തോട്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പ്രകൃതിയെ നിലനിർത്തുന്നതിൽ ഒരു വലിയ പങ്കുണ്ട് വനങ്ങൾക്ക്. വനങ്ങൾ ദേശീയ സമ്പത്താണ്. അത് സംരക്ഷിച്ച് നിലനിർത്തേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്.

ആദിമമനുഷ്യർ കാടുമായി ബന്ധപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്. പിന്നീട് ജനങ്ങൾ വർദ്ധിച്ചപ്പോൾ കാടുവെട്ടിത്തെളിച്ച് നാടാക്കി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. വന്യജീവികളുടെ വംശനാശത്തിനും അമൂല്യമായ വൃക്ഷങ്ങളുടെ നാശത്തിനും കാരണമായി ഈ വനനശീകരണം. ഇതുമൂലം വന്യജീവികൾ നാട്ടിലിറങ്ങി മനുഷ്യരുടെ ജീവനും കാർഷികവിളകൾക്കും നാശം വിതയ്ക്കുകയാണ്. ഇത് ഒരു രാജ്യത്തിന്റെ പുരോഗതിക്ക് തന്നെ പ്രതികൂലമായി ബാധിക്കും. 
ജലവൈദ്യുതി പദ്ധതികൾക്കു ഡാമുകൾ നിർമ്മിക്കുന്നതിനും വനങ്ങൾ നശിക്കാൻ ഇടയാക്കി അതുകാരണം മഴകുറഞ്ഞു പെയ്യുന്ന മഴയിൽ മണ്ണൊലിച്ച് നദികൾ വറ്റിവരണ്ട നിൽക്കുന്നു. ജീവിക്കാം നമുക്ക് പ്രകൃതിയെ നോവിക്കാതെ.  നാം പ്രകൃതിയെ നശിപ്പിക്കുമ്പോൾ നമ്മൾ തന്നെയാണ് സ്വയം നശിക്കുന്നത് എന്ന് നാം അറിയുന്നില്ല. 
അനഘ പി എസ്
8B കെ ആർ പി എം എച് എസ് എസ് സീതത്തോട്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം