കെ.ആർ.ജി.പി.എം.എച്ച്.എസ്സ്.എസ്സ്. ഓടനാവട്ടം/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം

രോഗങ്ങളെ പ്രതിരോധിച്ച് നിർത്താൻ ശരീരനുണ്ടായിരിക്കേണ്ട കഴിവാണ് രോഗ പ്രതിരോധം' ഭക്ഷണത്തിലൂടെയും ചിട്ടയായ ദിനചര്യയിലൂടെയും നമ്മുടെ രോഗ പ്രതിരോധശേഷിയെ നമുക്ക് സന്തുലിതമാക്കി നിലനിർത്താം. രോഗ പ്രതിരോധശേഷി കൂടുതലുള്ള ശരീരത്തിൽ രോഗങ്ങളും കുറവായിരിക്കും' നമ്മുടെ ശരീരത്തിലേക്ക് ഏതെങ്കിലും രോഗാണുക്കൾ എത്തുമ്പോൾ അവയെ പ്രതിരോധിക്കാനുള്ള കഴിവ് നമ്മുടെ ശരീരത്തിലെ പ്രതിരോധ കോശങ്ങൾക്ക് ഉണ്ടാകും. ഈ കഴിവ് ഇല്ലാതാകുമ്പോഴാണ് ശരീരത്തിൽ രോഗങ്ങൾ മൂർച്ഛിക്കുന്നത്. പ്രതിരോധ കോശങ്ങൾ പ്രവർത്തിക്കണമെങ്കിൽ നമ്മുടെ ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇറച്ചി, മീൻ, മുട്ട തുടങ്ങിയ മാംസാഹാരങ്ങളും കടല, പരിപ്പ്, പയർ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവയും നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്തണം. പ്രോട്ടീൻ നമ്മുടെ രോഗ പ്രതിരോധ ശേഷിയെ വർദ്ധിപ്പിക്കുന്നു. പ്രോട്ടീൻ പോലെ പ്രധാനമാണ് വിറ്റാമിനുകളും മിനറലുകളും ഇവ അടങ്ങിയ പച്ചക്കറികളും ഇലക്കറികളും നാം ഭക്ഷണത്തിൽ എന്നും ഉൾപ്പെടുത്തണം ആധുനിക കാലഘട്ടത്തിൽ കുട്ടികൾ പെട്ടെന്ന് രോഗത്തിന് അടിമപ്പെടുന്നു 'അവരുടെ ഭക്ഷണ രീതിയാണ് ഇതിന് കാരണം. ഫാസ്റ്റ്ഫുഡ് യുഗത്തിൽ ജീവിക്കുന്ന കുട്ടികൾ പെട്ടെണ് തന്നെ രോഗത്തിന് അടിമയാകുന്നു. ഇതിന് രക്ഷകർത്താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. . ഇന്ന് നമ്മുടെ സമൂഹം നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഭീഷണിയാണ് കോവിഡ്- 19. ഈ സമയത്ത് രോഗ പ്രതിരോധം വളരെയേറെ പ്രാധാന്യമർഹിക്കുന്നു. രോഗ പ്രതിരോധശേഷി കൂടുതലുള്ളവർക്ക് ഈ രോഗത്തെ ചെറുത്തു നിൽക്കാൻ കഴിയും നമ്മുടെ ചിട്ടയായ ഭക്ഷണ രീതിയിലൂടെയും ദിനചര്യയിലൂടെയും നമുക്ക് ആരോഗ്യമുള്ള ശരീരത്തേയും ആരോഗ്യമുള്ള മനസ്സിനേയും അതിലൂടെ ആരോഗ്യമുള്ള സമൂഹത്തേയും സൃഷ്ടിക്കാം .നമുക്ക് ലോകത്തെ രോഗത്തിന്റെ നീരാളഹസ്തങ്ങളിൽ നിന്നും രക്ഷിച്ചെടുക്കാം


ഗോപീകൃഷ്ണൻ
9B കെ.ആർ.ജി.പി.എം.എച്ച്.എസ്സ്.എസ്സ്. ഓടനാവട്ടം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം