കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ നടക്കാതെ പോയ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
നടക്കാതെ പോയ സ്വപ്നം


 നിഹാൽ UP സ്കൂളിൽ പഠിക്കുന്ന 7 ക്ലാസ് വിദ്യർത്ഥിയാണ് . കുറച്ച് ദിവസമായി അവൻ നല്ല സന്തോഷത്തിലാണ്. കാരണം അവൻ്റെ സ്കൂളിലെ സെൻ്റോഫാണ് മാർച്ച് 11ന്. അന്നാണ് അവൻ്റെ ജന്മദിനവും 
       ഇനി അടുത്ത വർഷം പുതിയ സ്കൂളിലാണ് പോക്കേണ്ടത്. ഇവിടുത്തെ ടീച്ചറേയും കൂട്ടുകാരെയും വിട്ടുപോക്കുന്നതിൽ സങ്കടവും ഉണ്ട്. ഇന്ന് മാർച്ച് 10 നാളെ ഇടേണ്ട ഡ്രസ്സ് ഇന്ന് തന്നെ എടുത്ത് വെച്ചു. രാവിലെ സ്കൂളിൽ പോകുമ്പോൾ തന്നെ നാളെ കൊട്ടുപോക്കേണ്ട കേക്ക് ഉണ്ടാക്കാൻ ഉമ്മനോട് പറഞ്ഞു. സ്കൂളിൽ എല്ലാവരും നാളത്തെ സെൻ്റോഫിനെ കുറിച്ചാണ് സംസാരിച്ചത് 
         ഉച്ചയായപ്പോൾ പെട്ടെന്ന് ഒരുറിയിപ്പ് വന്നു. ഇന്ന് ഉച്ചമുതൽ സ്കൂളിന് അവധിയാണ് ഇത് കേട്ടപ്പോൾ സങ്കടവും കരച്ചലും വന്നു. " കൊറോണ " അതെ കുറേ ദിവസമായി ഇങ്ങനെ ഒരു വൈറസിനെ കുറിച്ച് വാർത്തകളിൽ കാണുന്നു. കൊറോണ പകരുന്നത് തടയുന്നതിനെ കുറിച്ച് ടീച്ചർ ഒരുപാട് പറഞ്ഞുതന്നു. 
         ഒരുപാട് സ്വപ്നം കണ്ട ദിവസമായിരുന്നു. ടീച്ചർമാരുടെ അനുഗ്രഹം വാങ്ങാനും കൂട്ടുകാരോടപ്പം ജന്മദിനം ആഘോഷിക്കാനും കൊറോണ ഒന്നിനും സമ്മതിച്ചില്ല. പെട്ടെന്ന് സ്കൂൾ ഇല്ലാതായി 
       അവനെപ്പോലെ സ്കൂൾ അടച്ചതിൽ വിഷമം തോന്നിയ എല്ലാർക്കും എൻ്റെ ഈ കഥ സമർപ്പിക്കുന്നു.


മുഹമ്മദ് റിസൽ.കെ
5 സി കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ