തോൽക്കുകില്ല നമ്മളിന്ന്
കോവിഡിന്റെ മുന്നിലും
തോൽക്കുവാൻ പിറന്നതല്ല
നമ്മളാരും ഓർക്കുവിൻ
നിപയെ തുരത്തി നമ്മൾ
പ്രളയത്തെ എതിരിട്ടു നമ്മൾ,
കേരളീയരാണു നമ്മൾ
ഭാരതീയരാണു നമ്മൾ
കോവിഡെന്ന മാരിയെ
തുരത്തുവാനൊന്നിക്കണം
മാസ്ക്കുകൾ ധരിക്കണം
സാനിറ്റൈസർ കരുതണം
സമൂഹ അകലം പാലിക്കണം
ജാഗ്രതയിൽ തുടരണം
കൊറോണയെ തുരത്തുവാൻ
മാലാഖ നേഴ്സുമാരുണ്ട്
ദൈവദൂതരായിടുന്ന
ഡോക്ടർമാരുമുണ്ടല്ലോ
സുരക്ഷിതരായ് നടത്താൻ വേണ്ടി
നിയമ പാലകരുണ്ടല്ലോ
ഒറ്റക്കെട്ടായ് നമ്മൾ നിന്നാൽ
മഹാമാരിയെ തുരത്തീടാം,