കൂനം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നല്ലൊരു നാളേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലൊരു നാളേക്ക്

"അമ്മേ എനിക്ക് ബോറടിക്കുന്നു വീട്ടിനകത്ത് നിന്ന് അമ്മു മോൾ വിളിച്ചു പറഞ്ഞു. എനിക്ക് കൂട്ടുകാരോടൊത്ത് കളിക്കണം മാമലക്കുന്നിലും മഞ്ചാടിമലയിലും പോണം അവൾ തേങ്ങിക്കൊണ്ട്പറഞ്ഞു. ഇതു കേട്ട അമ്മ അമ്മുവിനടുത്ത് ഓടിയെത്തി. എൻെറ മോളെന്തിനാ കരയുന്നത്? അമ്മ മോൾക്ക് കുറെ സമ്മാനങ്ങൾ തരാം. കൊറോണയെന്ന മഹാമാരിയെ നേരിടാൻ നമ്മളെല്ലാരും, ഈലോകം മുഴുവൻ സുരക്ഷിതരായി വീട്ടിലിരിക്കണം ഒരു പാട് കാലം നമുക്ക് സുഖമായി ഒരുമിച്ച് കഴിയേണ്ടതല്ലേ? അമ്മ അവൾക്ക് കുറെ കളർ പെൻസിലുകളും മറ്റും സമ്മാനിച്ചു. സന്തോഷത്തോടെ അവൾ തൻെറ നിറങ്ങളുടെയും അക്ഷരങ്ങളുടെയും ലോകത്തേക്കു പോയി നല്ലൊരു നാളേക്കായ്.....

ഫാത്തിമത്തുൽ നജ.കെ.കെ
2 A കൂനം എ.എൽ.പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ