കുസുമഗിരി എൽ പി എസ് പുതിയെടം/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ഒരിടത്തു ഒരു വീട്ടിൽ പിങ്കി എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു.അവൾ എല്ലാ ദിവസവും അവളുടെ കൂട്ടുകാരികൾക്കൊത്തു കളിയ്ക്കാൻ പോകും. കളിയൊക്കെ കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ അവൾക്കു നല്ല വിശപ്പു ഉണ്ടാകും. അപ്പോൾ അവളുടെ 'അമ്മ പറയും മോളെ കൈയും വായും കഴുകിയിട്ടു വാ.ഭക്ഷണം കഴിക്കാം.എന്നാൽ അവൾ അതൊന്നും കേൾക്കാതെ കൈയും മുഖവും കഴുകാതെ ഭക്ഷണം കഴിക്കും. അങ്ങനെ ഒരു ദിവസം അവൾക്കു പനിയും വയറുവേദനയുംവന്നു .അവളുടെ അച്ഛൻ അവളെ എടുത്തു ഹോസ്പിറ്റലിലേക്ക് പോയി.അവളെ പരിശോധിച്ച ശേഷം ഡോക്ടർ പറഞ്ഞു. നിങ്ങളുടെ മകൾ കൈയും മുഖവും നല്ലവണ്ണം കഴുകാതെ ഭക്ഷണം കഴിച്ചത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.ഇട്ടു കേട്ടപ്പോൾ പിങ്കിക്ക് അവളുടെ തെറ്റ് മനസ്സിലായി.
|