അന്നൊരുകാലത്ത് നേരത്ത്
കേട്ടപാടെ ഞങ്ങൾ ഞെട്ടിപ്പോയി
മുന്നറിവില്ലാതന്നു മുതൽ
പള്ളിക്കൂടമടക്കുകയായ്
പാടങ്ങൾ ഏറെ തീർന്നില്ലെങ്കിലും
പരീക്ഷകളെല്ലാം ബാക്കിയാക്കി
കാത്തിരുന്നൊരു വാർഷികരാവും
നമ്മൾക്കെല്ലാം നഷ്ടമായി
മനുഷ്യരെയെല്ലാം ഇല്ലാതാക്കാൻ
കൊറോണ എന്നൊരു വൈറസ്
ലോകം മുഴുവൻ വ്യാപിക്കുമ്പോൾ
പകരാതെ ഞങ്ങൾ നോക്കേണം