നിനച്ചിരിക്കാതെ പള്ളിക്കൂടം
അടച്ചല്ലോ സന്തോഷം കൊ-
ണ്ടെൻ മനം നിറഞ്ഞല്ലോ
കാരണമേതു അറിയാതെ പാഞ്ഞു
ഞാൻ എന്റെഅങ്കണത്തിലേക്ക്
പോകും വഴി കൊറേണ്ണം പറഞ്ഞു
കൊറോണ വന്നു കൊറോണ വന്നു
അമ്മപരിചയപെടുത്തി എനിക്ക്
ആ മഹാമാരിയെ മഹാ-
ദുരന്തത്തേ ഭയന്നു പോയി
എൻ മനം വിറച്ചു പോയി
എൻ പിഞ്ചിളം മെയ്യ് , തുളു-
മ്പുന്ന കണ്ണുനീർ തുടച്ച്
അച്ഛൻ മടിയിൽ ഇരുത്തി എൻ
കാതിൽ മൊഴിഞ്ഞു ഭയമല്ല
ജാഗ്രതയാണ് വേണ്ടത് എൻ പൊന്നുണ്ണി.....!