കുറിച്ചി ഗവ എൽ പി ജി എസ്/അക്ഷരവൃക്ഷം/ഒരു കൊറോണ ഒഴിവുകാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ ഒഴിവുകാലം

ഉണ്ണി.... ഉണ്ണിക്കുട്ടാ... ഒന്ന് എഴുന്നേറ്റെ... നേരം എത്രയായിന്നാ വിചാരം..? ഈ ചെറുക്കന്റെ ഒരു ഉറക്കം.. അമ്മയുടെ അട്ടഹാസം കേട്ടു ഉണ്ണി പതുക്കെ കണ്ണ് തുറന്നു.. ഓ.. എഴുന്നേറ്റിട്ടിപ്പോൾ എന്ത് ചെയ്യാനാ.. ഈ നശിച്ച കൊറോണ കാരണം ഒന്ന് പുറത്തിറങ്ങാൻ കൂടി പറ്റില്ല. ഹോ.. എന്തെല്ലാം സ്വപ്‌നങ്ങളായിരുന്നു അവധിക്കാലത്ത് മൂന്നാറിനു ടൂർ പോകണം... തിരിച്ചു വരുമ്പോൾ മാമന്റെ വീട്ടിൽ കയറി രണ്ടാഴ്ച അവിടെ നിൽക്കണം.. മാമന്റെ കുട്ടികളോടൊപ്പം പുഴയിൽ കുളിക്കണം, മീൻ പിടിക്കണം.. ക്രിക്കറ്റ്‌ കളിക്കാൻ മൈതാനത്തു പോകണം... ങ്‌... എല്ലാം വെറുതെയായി. എന്തിന് ഒരു ഐസ്ക്രീം കഴിക്കാൻ പോലും പുറത്തിറങ്ങാൻ പറ്റാതായി. ഈ കൊറോണയെ എങ്ങാനും എന്റെ കൈയ്യിൽ കിട്ടിയാൽ ഇടിച്ചു എല്ലു ഞാനൂരും ... ഉണ്ണിക്കുട്ടൻ ദേഷ്യത്തോടെ എഴുന്നേറ്റു പുറത്തേക്ക് നടന്നു. അപ്പോഴാണ് അവൻ ആ കാഴ്ച കണ്ടത്.. അച്ഛനും ചേച്ചിയും കൂടി തൊടിയിൽ പച്ചക്കറി വിത്തുകൾ നടുന്നു. അവൻ അങ്ങോട്ട് ഓടി... അച്ഛാ.. എന്നെയും കൂട്ടാമോ? ...പിന്നെന്താ.. ഇന്ന് മുതൽ നമ്മുടെ മുഖ്യമന്ത്രി പറഞ്ഞത് പോലെ നമുക്ക് വേണ്ട വിളകൾ എല്ലാം നമ്മൾ തന്നെ കൃഷി ചെയ്യാൻ പോകുവാ... ഇന്ന് നമുക്കൊരു പച്ചക്കറിത്തോട്ടം നിർമ്മിക്കാം.. എല്ലാത്തിനും സഹായിയായി അച്ഛന്റെ ഉണ്ണിക്കുട്ടനും ഉണ്ടാവണം. പണി കഴിയുമ്പോൾ അച്ഛൻ നമ്മുടെ തൊടിയിലെ പഴങ്ങൾ കൊണ്ടു ഒരു ഉഗ്രൻ ഷെയ്ക്കു ഉണ്ടാക്കി തരും... ഹായ് ഉണ്ണിക്കുട്ടൻ സന്തോഷത്തോടെ തുള്ളിച്ചാടി പല്ല് തേക്കാനായി ഓടി.....

അമൃത ബെന്നി
3 എ കുറിച്ചി ഗവ എൽ പി ജി എസ്
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ