കുന്നുമ്മക്കര എം എൽ പി എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി
ജൂലായ് 22ന് വിദ്യാരംഗം ക്ലബ്ബ് സത്യൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കുട്ടികൾ കഥകൾ പറയുന്ന വീഡിയോകൾ അയച്ചു.അമ്പിളിമാമൻ്റെ പാട്ടുകൾ പാടി. എൻ്റെ പൂന്തോട്ടം എന്നതലക്കെട്ടിൽ ചിത്രരചന നടത്തി.സകുടുംബം സാഹിത്യ ക്വിസിൻ്റെ ഭാഗമായി ക്വിസ് നടത്തി.മദർ തെരേസയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് ജീവചരിത്രക്കുറിപ്പ് തയ്യാറാക്കി. ശിൽപശാലയുടെ ഭാഗമായി കഥാരചന, കവിതാ രചന, ചിത്രരചന (കോവിഡ് കാലത്തെ ആശുപത്രി) നടത്തി. എം.മുകുന്ദൻ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിൻ്റെ ഫോട്ടോ ഒട്ടിച്ച് കുറിപ്പ് തയ്യാറാക്കി.മലയാള സാഹിത്യകാരൻമാരുടെ ചിത്രങ്ങൾ ശേഖരിച്ച് കുറിപ്പ് തയാറാക്കി ആൽബം നിർമ്മിച്ചു.