ലോകത്തിനാകെ വിപത്തായ് മാറുവാൻ
കടൽ കടന്നെത്തിയ ഭീകരൻ
മാനവരാശിയെ ഒന്നായ് തകർക്കുവാൻ
'കൊറോണ' എന്ന മഹാമാരി
കേരളം എന്ന നാടിനെ തകർക്കുവാൻ ഉണർന്ന ആ മഹാമാരി....
ഒന്നു പകച്ചുപോയ് നമ്മുടെ നാടിൻ ടീച്ചറമ്മ തൻ മുൻപാകെ...
രാപകലില്ലാതെ നാടിനായ് ഓടുന്ന സേവനപ്രവർത്തകർ തൻ നാട് കേരളം..
പ്രളയം തകർക്കുവാൻ നോക്കവേ
ഒന്നായ് കോർത്തുപിടിച്ചതാണീ മലയാളികൾ തൻ കരങ്ങൾ
ആകില്ലയീ മഹാമാരിക്കും
ഈ കരങ്ങൾ തൻ കരുത്തിനെ തകർക്കാൻ....