കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/വരളുന്ന മണ്ണ് പിളരുന്ന ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
വരളുന്ന മണ്ണ് പിളരുന്ന ഭൂമി

         


മാതൃസ്നേഹത്തിൻ ഉജ്ജ്വല രൂപിണീ നിന്നെ- മാനവകുലം മൃഗീയ ചൂഷണം ചെയ്യവേ
എന്തിനു മൗനം നീ പലപ്പോഴും
എന്തിനു ക്ഷമിക്കുന്നു; പൊറുക്കുന്നു പാവങ്ങൾ?

മലകളെ നിരത്തുന്നു പുഴകളെ നികത്തുന്നു
കാട്ടുതീയിരമ്പൽ കേട്ട് ആഹ്ലാദമുയർത്തുന്നു
മരങ്ങൾ വെട്ടുന്നു മാളികകൾ പണിയുന്നു
ദയനീയം നിൻ രോദനം അമ്മേ; ജനനിയെ

അല്ലയോ ജനനീ എന്തിനു നൽകി വിവേകം മനുഷ്യന് ?
സൃഷ്ടി നാശം വരുത്തി ഇന്നവനതുകൊണ്ട്
ഇനിയും തീർന്നില്ലല്ലോ മനുഷ്യാ നിൻ ദുരാഗ്രഹം
ഇത്രയ്ക്കും എന്തു പാപമവൾ ചെയ്തു നിന്നോടു?

കാടുകളെവിടെ? കാട്ടരുവികളെവിടെ? പുകമഞ്ഞിൽ -
കുളിർത്തു നിൽക്കും മലഞ്ചരിവുകളെവിടെ?
എന്തിനെല്ലാം സാക്ഷി നീ ഭൂമി; ധരണി
ഇനിയും ക്ഷമിക്കുന്നുവോ നിൻ പൈതങ്ങളോട് ?
             
    


അനഘ .എ
9 D കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത