കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/നല്ലവനാം കുട്ടേട്ടൻ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലവനാം കുട്ടേട്ടൻ

കുട്ടികളുടെ കൂട്ടുകാരനാണ് കുട്ടേട്ടൻ. സൂര്യനു താഴെയുള്ള എന്തിനെക്കുറിച്ചും കുട്ടേട്ടനോട് ചോദിക്കാം. ഉത്തരം കുട്ടേട്ടൻ പറഞ്ഞു തരും.

ഒരു ദിവസം കുട്ടേട്ടൻ വഴിയിലൂടെ നടക്കുമ്പോൾ അപ്പുവും, അമ്മുവും വീടിന്റെ മുന്നിൽ മടിപിടിച്ചിരിക്കുന്നതു കണ്ടു.
"എന്താ കുട്ടികളെ നിങ്ങൾക്കിന്ന് സ്കൂളിൽ പോകണ്ടേ?" കുട്ടേട്ടൻ ചോദിച്ചു.
"രാവിലെ എഴുന്നേൽക്കുന്നതും, പല്ലുതേയ്ക്കുന്നതും, കുളിക്കുന്നതും അവർക്ക് മടിയാ കുട്ടാ" അപ്പുവിൻറെ അമ്മ പരാതി പറഞ്ഞു.
"അടികിട്ടാത്തതിന്റെ കുറവാ കുട്ടികൾക്കു" അമ്മുമ്മ പിറുപിറുത്തു.
അമ്മുവും, അപ്പുവും ചോദിച്ചു. "കുട്ടേട്ടാ നല്ല ആരോഗ്യ ശീലങ്ങൾ എന്തൊക്കെയാണ്?"
" പല്ലുതേയ്ക്കുക, കുളിക്കുക, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക,നഖംവെട്ടുക, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക തുടങ്ങിയവയൊക്കെ നല്ല ആരോഗ്യ ശീലങ്ങളാണ്."
"അപ്പോൾ ആഹാരത്തിനു മുൻപ് കൈകഴുകുന്നത് എന്തിനാണ്?" അപ്പു ചോദിച്ചു
"കൈ കഴുകിയില്ലെങ്കിൽ നമ്മുടെ കൈകളിൽ പറ്റിയിട്ടുള്ള അഴുക്കും പൊടിയും ആഹാരത്തോടൊപ്പം വയറിലെത്തിക്കും. അത് പല രോഗങ്ങളും വരുത്തി വയ്ക്കും. ആഹാരം നന്നായി ചവച്ചരച്ചു കഴിക്കുകയും വേണം."
" എന്തിനാ തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത്? "അമ്മു ചോദിച്ചു.
"പച്ച വെള്ളത്തിൽ ധാരാളം അണുക്കളുണ്ടാവും. വെള്ളം തിളപ്പിക്കുമ്പോൾ അണുക്കൾ നശിച്ചു പോകും" കുട്ടേട്ടൻ പറഞ്ഞു.
"കൂട്ടുകാരെ ചെറുപ്പ കാലം മുതൽ നല്ല ആരോഗ്യശീലങ്ങൾ വളർത്തിയെടുക്കണം. രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ ശുചിത്വം നമ്മെ സഹായിക്കും."
" നന്ദി കുട്ടേട്ടാ ഇത്രയും നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞുതന്നതിന് "


ദേവിപ്രിയ M N
2 A കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ