കാവുങ്കൽ പഞ്ചായത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അപ്പുവിന്റെ വീട്

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവിന്റെ വീട്
                                                                       വളരെ പാവപ്പെട്ട കുടുംബത്തിലെ കുട്ടിയായിരുന്നു അപ്പു.
                                                       അച്ഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയും അടങ്ങുന്നതാണ് അവന്റെ കുടുംബം. 
                                             കൂലിപ്പണിക്കാരനായിരുന്നു അവന്റെ അച്ഛൻ.അങ്ങനെയിരിക്കെ അവന് തീരെ വയ്യാതെ വന്നു.
                                             എന്ത് ചെയ്യണമെന്ന് അറിയാതെ അവന്റെ അസുഖത്തിന് മുമ്പിൽ അവർ പകച്ചു നിന്നുപോയി.
                                             ഇനി എന്താണ് ചെയ്യേണ്ടതെന്ന് അവർക്ക് യാതൊരു ബോധവും ഉണ്ടായിരുന്നില്ല.
                                                                      അവന്റെ ദീനം മാറ്റാൻ എന്ത് ചെയ്യും? അപ്പുവിന്റെ അച്ചനും അമ്മയ്ക്കും പഠിപ്പോ ,
                                            പുറം ലോകത്തെക്കുറിച്ചു യാതൊരുവിധ അറിവോ ഉണ്ടായിരുന്നില്ല. അവന്റെ ടീച്ചർമാരും നാട്ടുകാരും 
                                            അച്ഛനും അമ്മയ്ക്കും അറിവ് പകർന്നു കൊടുത്തു. അങ്ങനെ അപ്പുവിനെ വലിയ ഒരു ആശുപത്രിയിൽ കൊണ്ടുപോയി. 
                                            അവന്റെ രോഗം ഭേദമായി. അപ്പുവിന്റെ കുടുംബം ദൈവത്തിനും സഹായിച്ച ടീച്ചർമാർക്കും നാട്ടുകാർക്കും നന്ദി പറഞ്ഞു.
                                                                      ഈ കഥയിലെ അപ്പു എന്ന കഥാപാത്രം അനന്തകൃഷ്ണൻ എന്ന എന്റെ സ്വന്തം അനുഭവമാണ്.
അനന്തകൃഷ്ണൻ എൽ
2 B കാവുങ്കൽ പഞ്ചായത്ത് എൽ.പി.എസ്
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ