കാവുംവട്ടം യു പി എസ്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

എത്ര സുന്ദരമാം പ്രകൃതി
എത്ര നല്ല പ്രകൃതി
എത്ര നിറങ്ങളുള്ള ഭൂമി
പുലർകാലത്ത് സൂര്യ തേജസ്സും
രാത്രിതൻ സ്വന്തമാം ചന്ദ്ര തേജസ്സും
പ്രകൃതിതൻ മടിയിൽ തല ചായ്ച്ചുറങ്ങവേ
ഒരു ദുഃഖ സ്വപ്നമായി ഞാൻ കണ്ടു
താണ്ഡവം പ്രകൃതിയുടെ ഭീകരമാം താണ്ഡവം
ആദ്യം സുനാമിയായി..... പിന്നെ ഓക്കിയായ്.... പിന്നെ നിപ്പയായ്
ഒരുപാട് ജീവൻ ............
ഒരുപാട് നമ്മളെ ഭീതിയിലാഴ്ത്തി ഇപ്പോഴിതാ .......
കോവിഡ് രൂപത്തിൽ ഭീതിപ്പെടുത്തുന്നു
വീണ് പോകില്ല തളരില്ല നാം
എല്ലാം അതിജീവിച്ച് കടന്നുപോകും
പ്രകൃതിയെ സ്നേഹിച്ചു കഴിഞ്ഞുകൂടാം
 കുന്നിടിക്കാതെ മലയിടിക്കാതെ
പാറ പൊട്ടിക്കാതെ ഫ്‌ലാറ്റുകൾ കെട്ടി പൊക്കിടാതെ
ഭൂമിയെ കാരയിച്ചിടാതെ കാത്തിടും
നമ്മുടെ അമ്മയെ പോലെ ജീവിച്ചിടാം നല്ല മക്കളായ്
 പ്രകൃതി തൻ മടിയിൽ സുഖമായി ഉറങ്ങാം............
 


ശിവരഞ്ജിനി
1 B കാവുംവട്ടം യു പി സ്‌കൂൾ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത