കാവുംവട്ടം യു പി എസ്/അക്ഷരവൃക്ഷം/അറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
അറിവ്


പുറത്ത് പോയി വരികയാണ് ദാമുവും ഗോപാലേട്ടനും. നടന്നു വരുന്നതിനിടെ ഗോപാലേട്ടൻ ദാമുവിനോട് ചോദിച്ചു , എന്താ ദാമു ഒരാൾ നമസ്കാരം പറഞ്ഞ് കൈതന്നപ്പോൾ കൈകൂപ്പിയാണല്ലോ നമസ്കാരം പറഞ്ഞത്? കൈയിലുള്ള സഞ്ചി നേരയാക്കിയിട് ദാമു പറഞ്ഞു, അതേ ഗോപാലേട്ട അയാൾ എത്ര സ്ഥലങ്ങളിൽ സഞ്ചരിച്ചു എന്നും എത്രയാൾക് കൈകൊടുത്തു എന്നൊക്കെ ആർക്കറിയാം ! അയാളുടെ കൈയിൽ എത്രത്തോളം രോഗാണുക്കൾ പറ്റിയിട്ടുണ്ടാവാം.... ഞാൻ കൈ കൊടുത്തിരുന്നെങ്കിൽ ആ രോഗാണു എന്നിലേക്കും എത്തിയേനെ........ നീ പറഞ്ഞത് ശരിയാ ഞാൻ അത് ഓർമിച്ചില്ല .. ഗോപാലേട്ടൻ ദാമുവിനെ അനുകൂലിച്ചു. ആട്ടെ ഒരു കാര്യം ചോദിക്കട്ടെ ദാമു, ' ങ്ങി ന്താ ആ മൊഖത്ത് ' കെട്ടിയത്.... 'ന്റെ 'കൂടെ നടന്നത് മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ട് 'ങ് 'ഒരു അകലം പാലിച്ചു ആണല്ലോ നടക്കുന്നെ അതെന്തേ അതും ഇതുപോലെതന്നെയാ ഗോപാലേട്ട..... നമ്മൾ തമ്മിൽ സംസാരിക്കുമ്പോൾ ചെറിയ തുമ്മൽ തെറിക്കും സംസാരിക്കുന്നവരിലാർക്കെങ്കിലും എന്തെങ്കിലും പകരുന്ന രോഗം ഉണ്ടെങ്കിൽ അത് എളുപ്പം മറ്റൊരാളെ തേടി പോകും അതുകൊണ്ടാണ് ഞാൻ കുറച്ച് അകലം പാലിച്ച് നടക്കുന്നത്...... ഇങ്ങനെ നാട്ടിലെ പുതിയ അവസ്ഥകളെ കുറിച്ചെല്ലാം പറഞ്ഞ് അവർ ദാമുവിന്റെ വീടിനരികിലെത്തി.............

ആ ഗോപാലേട്ട എന്തായാലും ഇവിടെ വരെ വന്നില്ലേ വീട്ടിൽ കയറി ഒരു ചായ കുടിച്ചിട് പോകാം , ദാമു ഗോപാലേട്ടനെ ക്ഷണിച്ചു. ആയിക്കോട്ടെ ദാമു ... നിന്റെ ക്ഷണം ഞാൻ സ്വീകരിച്ചിരിക്കുന്നു , അവർ രണ്ടു പേരും ദാമുവിന്റെ വീട്ടിലേക് നടന്നു

ലക്ഷ്മി .......ഗോപാലേട്ടൻ വന്നിട്ടുണ്ട് രണ്ട് ചയയെടുക്കു.... വീട്ടിൽ കയറും മുൻപ് ദാമു തന്റെ ഭാര്യയോട് പറഞ്ഞു.

ഗോപാലേട്ടൻ വരാന്തയിലേക്ക് കയറാൻ തുടങ്ങിയതും അദ്ദേഹത്തെ തടഞ്ഞുകൊണ്ടു ദാമു പറഞ്ഞു കയറാൻ വരട്ടെ ഗോപാലേട്ട .... കൈയും കാലും ഈ സോപ്പ് ഉപയിഗിച്ചു നന്നയി കഴുകികോളു...

എന്തിനാ ദാമു ഇതും സൂക്കേട് വരാതിരിക്കാനാണോ ഗോപാലേട്ടൻ ഒരു പരിഹാസത്തോടെ ചോദിച്ചു...... അതേ ഗോപാലേട്ട ..... ഇതും അതിനുതന്നെയ .... അതെന്തിന ' ങ്ങി ' അതിന് ആർക്കും കൈ കൊടുക്കുകയൊന്നും ചെയ്തില്ലല്ലോ പിന്നെ എന്താ......

സംശയം പോലെ ഗോപാലേട്ടൻ ചോദിച്ചു.

എന്നാലും ഞാൻ വാഹങ്ങളിൽ സഞ്ചരിച്ചില്ലേ ... അതിലും ഉണ്ടാവില്ലെ രോഗാണുക്കൾ .... ഇനി ഇപ്പൊ അഥവാ ഇല്ലെങ്കിലും കൈകാലുകൾ കഴുകുക "ഒരു ജാഗ്രത".

ചായയും കുടിച്ച് ലക്ഷമീടെ ചായ നന്നായിട്ടോ എന്നുപറഞ്ഞ് അദ്ദേഹം ഇറങ്ങി ഒരു കാര്യം പറയാൻ അദ്ദേഹം മറന്നില്ല

ആ ദാമുനെ കണ്ടത് നന്നായി , എന്തൊക്കെ കാര്യങ്ങളാ 'ങ്ങി' എനിക് പറഞ്ഞു തന്നത് , 'ന്തൊക്കെ' അറിവുകളാ നിക്ക് കിട്ടിയത്

ഞാനും ഇതൊക്കെ ശ്രദ്ധിക്കാട്ടോ ...... ന്നാ ശരി ഞാൻ പോട്ടെ ..... ശരി പിന്നെ കാണാം ......


~ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട~

അവന്തിക B G
6 B കാവുംവട്ടം യു പി സ്‌കൂൾ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ