കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്/വൊക്കേഷണൽ കോഴ്സുകൾ

ഫ്രണ്ട്‌ലൈൻ ഹെൽത്ത് വർക്കർ (FHW)

ഇന്ന് ഏറ്റവുമധികം തൊഴിലവസരങ്ങളുള്ള മേഖലയാണ് ആരോഗ്യരംഗം. ദേശീയാരോഗ്യ പദ്ധതികളിലും ഗ്രാമീണാരോഗ്യ മേഖലയിലും പ്രവർത്തിക്കാൻ നിരവധി ജീവനക്കാരെ ഇന്ന് ആവശ്യമുണ്ട്. ഗുണനിലവാരമുള്ള പൊതുജനാരോഗ്യ പ്രവർത്തകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ദ്വിവത്സര നൈപുണി കോഴ്സാണ് ഇത്. പ്ലസ് ടു സയൻസ് ഗ്രൂപ്പിനു തുല്യമായ രണ്ടു വർഷത്തെ ഈ കോഴ്സ് മെഡിക്കൽ, പാരാമെഡിക്കൽ വിഷയങ്ങളിൽ ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമാണ്

FHW തൊഴിൽ സാധ്യതകൾ

ഫ്രണ്ട് ലൈൻ ഹെൽത്ത് വർക്കർ ഫ്രണ്ട് ലൈൻ ഹെൽത്ത് വർക്കർ ഇൻ കമ്മ്യൂണിറ്റി ഹെൽത്ത് സെൻറേഴ്സ് ഫ്രണ്ട് ലൈൻ ഹെൽത്ത് വർക്കർ ഇൻ ഹെൽത്ത് കെയർ പ്രോജക്റ്റ് ഹെൽത്ത് കൗൺസിലർ

മെഡിക്കൽ എക്യുപ്‌മെന്റ് ടെക്‌നീഷ്യൻ (MET)

ആധുനിക വൈദ്യശാസ്ത്രത്തിൽ മെഡിക്കൽ ഉപകരണങ്ങൾക്ക് രോഗനിർണ്ണയരീതികളിൽ ഒഴിച്ചു കൂടാനാവാത്ത പ്രാധാന്യമാണുള്ളത്. 2 വർഷം ദൈർഘ്യമുള്ള കോഴ്സ് കാലയളവിൽ മെഡിക്കൽ ഉപകരണങ്ങളായ ഇ.സി.ജി, കാർഡിയാക് മോണിറ്റർ, ബി.പി മോണിറ്റർ, വെൻറിലേറ്റർ, എക്സ്-റെ, അൾട്രസോണോഗ്രാഫി, ഡയാലിസിസ് മെഷിൻ, ഓപ്പറേഷൻ തിയറ്റർ ഉപകരണങ്ങൾ, മെഡിക്കൽ ലബോറട്ടറി - ബ്ലഡ് ബാങ്ക് ഉപകരണങ്ങൾ, മെഡിക്കൽ ഗ്യാസ് സപ്ലൈ സിസ്റ്റം, തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെ ഇൻസ്റ്റലേഷൻ, കാലിബ്രേഷൻ,ഓപ്പറേഷൻ, മെയിൻറനൻറ്സ് എന്നിവയാണ് പഠനത്തിനായി ഉൾപ്പെടുത്തിയിട്ടുള്ളത്. പ്ലസ് ടു സയൻസ് ഗ്രൂപ്പിനു തുല്യമായ രണ്ടു വർഷത്തെ ഈ കോഴ്സ് മെഡിക്കൽ, പാരാ മെഡിക്കൽ വിഷയങ്ങളിൽ ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമാണ്.

MET തൊഴിൽ സാധ്യതകൾ

ഹോസ്പിറ്റലുകളിൽ ബയോമെഡിക്കൽ ടെക്നീഷ്യൻ ഹോസ്പിറ്റലുകളിൽ ടെസ്റ്റിംഗ് & കാലിബ്രേഷൻ ടെക്നീഷ്യൻ മെഡിക്കൽ ഗ്യാസ് ടെക്നീഷ്യൻ, ഹോസ്പിറ്റൽ റെക്കോർഡ് അസിസ്റ്റൻറ് ബയോമെഡിക്കൽ ഉപകരണങ്ങളുടെ സെയിൽസ് & സർവീസ് സെൻററുകൾ വിദേശ ഹോസ്പിറ്റലുകളിൽ തൊഴിൽ സാധ്യതകൾ

പഠനവിഷയങ്ങൾ

ഫിസിക്സ്, കെമിസിട്രി, ബയോളജി, ഇംഗ്ലീഷ്, എൻറർപ്രണർഷിപ്പ് ഡവലപ്പ്മെൻറ്, വൊക്കേഷണൽ വിഷയങ്ങൾ (MET/FHW)

ഉപരിപഠന സാധ്യതകൾ

എൻട്രൻസ് പരീക്ഷയിലൂടെ

  • എം.ബി.ബി.എസ്
  • ബി.എച്ച്.എം.എസ്
  • ബി.എ.എം.എസ്
  • ബി.ഡി.എസ്
  • ബി.എസ്.സി. അഗ്രിക്കൾച്ചർ
  • ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി
  • ബാച്ചിലർ ഓഫാ വെറ്റിനറി സയൻസ്

ഇതുകൂടാതെ

  • ബി.വൊക് / ബാച്ചിലർ ഓഫ് വൊക്കേഷണൽ സ്റ്റഡീസ്
  • ബി.എസ്.സി. (ഫിസിക്സ് , കെമിസ്ട്രി, ബോട്ടണി, സുവോളജി)
  • പാരാമെഡിക്കൽ ഡിഗ്രി / ഡിപ്ലോമ കോഴ്സുകൾ
  • ബി.എ. / ബികോം
  • ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ
  • ഫാഷൻ ടെക്നോളജി
  • എൽ.എൽ.ബി.
  • ഹോട്ടൽ മാനേജ്മെൻറ്
  • ഡിപ്ലോമ ഇൻ നഴ്സിങ്ങ്
  • ഡിഫാം & ബി.ഫാം
  • ബി.എസ്.സി. നഴ്സിങ്ങ്
  • ബി.എസ്.സി. എം.എൽ.ടി