കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്/കരിയർ ഗൈഡൻസ് സെൽ
കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെൽ
വിദ്യാർത്ഥികളുടെ കരിയർ മെച്ചപ്പെടുത്തുന്നതിന് വേണ്ടി കരിയർ ഗൈഡൻസ് സെൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾ
നവീനം
![](/images/thumb/1/14/17092_MOTIVATION.jpg/300px-17092_MOTIVATION.jpg)
![](/images/thumb/1/12/17092_Navaneenam_2.jpg/300px-17092_Navaneenam_2.jpg)
സ്കിൽ കോഴ്സുകളുടെ സാധ്യതകളും അവസരങ്ങളെയും കുറിച്ച് വിദ്യാർഥികളിലും രക്ഷിതാക്കളിലും അവഗാഹം സൃഷ്ടിക്കുന്നതിനും കോഴ്സുകളിലേക്ക് വിദ്യാർഥികളെ ആകർഷിക്കുന്നതിന്നും വേണ്ടിയുള്ള സെമിനാർ. ഏകജാലക സംവിധാനത്തിലൂടെ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും സ്‌കൂളിന്റെ സവിശേഷമായ നേട്ടങ്ങളും കോഴ്സുകളെ കുറിച്ചുള്ള ഉപരിപഠന തൊഴിൽ സാധ്യതകൾ കൂടി ഉൾപ്പെടുത്തിയുള്ള ഒരു പ്രോഗ്രാമാണിത്. സ്‌കൂൾ വീഡിയോ, കോഴ്‌സിനെ സംബന്ധിക്കുന്ന വീഡിയോകൾ എന്നിവ പ്രദർശിപ്പിക്കും.
ഷി ക്യാമ്പ്
![](/images/thumb/6/6c/17092_she_camp_2.png/300px-17092_she_camp_2.png)
വിദ്യാർഥിനികൾക്ക് ബോധവൽക്കരണം നൽകുന്ന ഏകദിനം പരിപാടിയാണിത്. സമൂഹത്തിൽ സുരക്ഷിതമായും ആത്മവിശ്വാസത്തോടെയും വിദ്യാർഥികൾക്ക് കഴിയുവാൻ ആകണം. കുറഞ്ഞ പ്രായത്തിൽ വിവാഹം, സാമൂഹികസുരക്ഷ, ശാരീരിക ശുചിത്വം, വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം എന്നീ വിഷയങ്ങളിൽ വിദ്യാർഥികൾ നേരിട്ട് പ്രഗത്ഭരുമായ സംവദിക്കുന്നു. ഒരു വനിത ഡോക്ടർ കുട്ടികളുമായി ഇതിന് ഇതിനുവേണ്ടി സംവദിക്കുന്നതാണ്.
ഹാപ്പി ലേണിങ്
![](/images/thumb/a/aa/17092_Happy_Learning.jpg/300px-17092_Happy_Learning.jpg)
പഠനത്തോടുള്ള വിമുഖതയും പരീക്ഷയെ അഭിമുഖീകരിക്കാൻ പേടിയും ചില വിദ്യാർഥികൾ എങ്കിലും കൂടിവരുന്നു. കൗൺസിലർ രംഗത്തെ പ്രഗത്ഭരുമായ വിദ്യാർത്ഥികൾക്ക് നേരിട്ട് സംവദിക്കുവാൻ കഴിയുന്നു. ഈ ഒരു ദിവസത്തെ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത് എങ്ങനെ പരീക്ഷയെ പേടികൂടാതെ സമീപിക്കാം എന്ന ചിന്ത കുട്ടികളുടെ മനസ്സിൽ രൂപപ്പെടുത്തുന്നതിന് വേണ്ടിയാണ്.ഒന്നാം വർഷത്തെയും രണ്ടാം വർഷത്തെയും വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഈ പ്രോഗ്രാം നടപ്പിലാക്കുന്നത്. കൃത്യമായി വ്യവസ്ഥാപിതമായി പഠിക്കാനുള്ള പ്ലാനുകൾ വിദ്യാർത്ഥികൾക്ക് ഈ പരിപാടിയിൽ നിന്ന് ലഭിക്കും.
പോസിറ്റീവ് പാരൻറിംഗ്
![](/images/thumb/9/96/17092_Postive_Parenting.jpg/300px-17092_Postive_Parenting.jpg)
ഒരു കൗൺസിലറുമായോ ഡോക്ടറുമായോ സംവദിക്കുവാൻ രക്ഷാകർത്താക്കൾക്ക് അവസരമൊരുക്കി കൊണ്ട് സ്കൂളിൽ സംഘടിപ്പിക്കുന്ന പരിപാടിയാണ് പോസിറ്റീവ് പാരന്റിംഗ്. കൗമാരപ്രായത്തിലുള്ള മക്കളുടെ പ്രശ്നങ്ങൾ കൗൺസിലർമാറുമായി തുറന്നു സംസാരിക്കുവാൻ രക്ഷാകർത്താക്കൾക്ക് അവസരമൊരുക്കുന്നു. മക്കളോട് സംസാരിക്കേണ്ടത്തിന്റെയും അവരുടെ പ്രശ്നങ്ങൾ കേൾക്കേണ്ടത്തിന്റെയും പ്രാധാന്യം രക്ഷാകർത്താക്കൾക്ക് മനസ്സിലാക്കി കൊടുക്കുന്നു. അതിലൂടെ വിദ്യാർത്ഥികളും അവരുടെ രക്ഷാകർത്താക്കളുമായുള്ള ബന്ധം ദൃഢമാകുന്നു.
ഫേസ് ടു ഫേസ്
![](/images/thumb/f/fa/17092_face_to_face.png/300px-17092_face_to_face.png)
വിഎച്ച്എസ്ഇ വിദ്യാർത്ഥികൾക്ക് സ്വയംതൊഴിൽ നേടുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും സംരംഭകരെ ഉൾപ്പെടുത്തി ക്ലാസ് നടത്തുന്നതാണ്. അന്യോന്യം സംവാദം നടത്തുന്നതിനുള്ള അവസരം കുട്ടികൾക്ക് നൽകി കുട്ടികൾക്ക് നൽകിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഓരോ കോഴ്‌സിനും ഓരോ ക്ലാസ് ഉണ്ടാവുന്നതാണ്.
സൈബർ അവയർനസ് പ്രോഗ്രാം
![](/images/thumb/7/77/17092_Cyber.png/300px-17092_Cyber.png)
സൈബർ കുറ്റകൃത്യങ്ങൾ കൗമാരക്കാരിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ, സമീപത്തുള്ള പോലീസ് സ്റ്റേഷന്റെ സഹകരണത്തോടെ വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകുന്നതാണ്. മൊബൈൽ, ഇന്റർനെറ്റ്, ക്യാമറ, സോഷ്യൽ മീഡിയ തുടങ്ങിയവയുമായി ബന്ധപ്പെട്ട ദുരുപയോഗങ്ങളും അതിന്റെ ഭവിഷ്യത്തുകളുമാണ് വിദ്യാർത്ഥികളെ ഈ പരിപാടിയിലൂടെ ബോധവത്കരണം നടത്തുന്നത്.
റീഡിങ് കോർണർ
കുട്ടികളുടെ വ്യക്തിത്വവികസനത്തിന് വായന അത്യാവശ്യമാണ്. പത്രങ്ങളും നിലവാരമുള്ള മാഗസിനുകളും സ്കൂളിലെ ഓരോ ക്ലാസിലെയും റീഡിങ് കോർണറിൽ സജീവമാണ്.
കരിയർ പ്ലാനിംഗ്
![](/images/thumb/3/3d/17092_career_planning_2.jpg/300px-17092_career_planning_2.jpg)
മികച്ച ഉന്നത വിദ്യാഭ്യാസവും മികച്ച തൊഴിലും നേടുന്നതിനുള്ള അവസരങ്ങളെ പറ്റി വിദ്യാർത്ഥികളെ ബോധവാന്മാരാക്കുക എന്നതും, ഓരോ വിദ്യാര്ഥിയുടെയും ചുറ്റുപാടുകൾക്കനുസരണമായി കരിയർ തെരഞ്ഞെടുക്കുവാൻ അവരെ പ്രാപ്തരാക്കുക എന്നതുമാണ് കരിയർ പ്ലാനിങ്ങിന്റെ ഉദ്ദേശം. ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് കരിയർ മേഖലയിലെ വിദഗ്ദരായിരിക്കും.
കരിയർ സ്ലേറ്റ്
ഉപരിപഠന തൊഴിൽ സാധ്യതകൾ വിദ്യാർത്ഥികളുടെ ക്ലാസ് മുറികളിൽ നേരിട്ട് എത്തിക്കുന്ന പദ്ധതിയാണ് കരിയർ സ്ലേറ്റ്. കരിയർ സ്ളേറ്റിൽ വരുന്ന കാര്യങ്ങൾ കരിയർ മാസ്റ്റർ കുട്ടികളുമായി ആശയവിനിമയം നടത്തുന്നതാണ്. ഓരോ കോഴ്‌സിലെയും ഉപരിപഠന സാധ്യതകളും ജോലി സാധ്യതകളും ഉൾക്കൊള്ളുന്നതാണ് കരിയർ സ്ളേറ്റിലെ പോസ്റ്ററുകൾ
ഇൻസൈറ്റ്
![](/images/thumb/a/ac/17092_Insight.jpg/300px-17092_Insight.jpg)
വിദ്യാർത്ഥികളുടെ വ്യക്തിത്വവും ആശയവിനിമയ വൈദഗ്ധ്യവും വികസിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന പ്രോഗ്രാമാണിത്. വിദ്യാർത്ഥികൾ ആത്മവിശ്വാസത്തോടെയും മനോഭാവത്തോടെയും പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും സമൂഹത്തെ പോസിറ്റീവ് മനോഭാവത്തോടെ നേരിടാനും, വിദ്യാർത്ഥികളെ പുതിയ കാഴ്ചപ്പാടോടെ അവരുടെ വൈദഗ്ദ്ധ്യം വളർത്താനും ഈ പ്രോഗ്രാം സഹായിക്കുന്നു.
ലൈഫ് സ്കിൽ കൗൺസിലിംഗ്
![](/images/thumb/7/73/17092_LifeSkill.jpg/300px-17092_LifeSkill.jpg)
ദൈനംദിന ജീവിതത്തിന്റെ ആവശ്യങ്ങൾ നേരിടാൻ പ്രാപ്തമാക്കുന്ന, സാമൂഹികവും വ്യക്തിപരവുമായ കഴിവുകൾ ജീവിത നൈപുണ്യ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജമാക്കുന്നു. ആത്മവിശ്വാസം വളർത്തുക, വിമർശന ചിന്തയെ പ്രോത്സാഹിപ്പിക്കുക, കൂടുതൽ ഫലപ്രദമായി ആശയവിനിമയം നടത്തുവാൻ വിദ്യാർത്ഥികളെ സഹായിക്കുക തുടങ്ങിയവയാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം.
കരിയർ ടോക്ക്
![](/images/thumb/f/fc/17092_Career_Talk.jpg/300px-17092_Career_Talk.jpg)
ഒരു ജോബിനെയോ അല്ലെങ്കിൽ സ്ഥാപനത്തെയോ അല്ലെങ്കിൽ യൂണിവേഴ്സിറ്റിയെ കുറിച്ചോ അല്ലെങ്കിൽ കോളേജുകളെ കുറിച്ചോ അവിടെയുള്ള കോഴ്സുകൾ തൊഴിൽസാധ്യത തുടങ്ങിയവയെക്കുറിച്ചും വിശദമായ ഒരു ക്ലാസ് കരിയർ മാസ്റ്റർ മാസത്തിൽ ഒന്ന് എന്ന നിലയിൽ നടത്തുന്ന പ്രോഗ്രാം. പരിപാടി കൂടുതൽ സജീവവും കാര്യക്ഷമമാക്കുന്നതിന് വിദ്യാർഥികൾക്ക് ക്ലാസുകൾ എടുക്കാനുള്ള അവസരമൊരുക്കുന്നു.
കരിയർ ഗൈഡൻസ് വെബ് പേജ്
സ്‌കൂൾ വെബ്സൈറ്റിൽ കരിയർ ഗൈഡൻസിനു മാത്രമായി പ്രത്യേകം പേജ് നിർമിച്ചിട്ടുണ്ട്. ഓരോ വിദ്യാര്ഥിയുടെയും അഭിരുചിക്കനുസരിച്ച് കോഴ്‌സുകൾ തെരെഞ്ഞടുത്ത് മുന്നോട്ട് പോവാൻ പറ്റുന്ന കരിയർ ചാർട്ടുകൾ ഈ പേജിൽ ലഭ്യമാണ്. അതോടൊപ്പം തന്നെ കേരളത്തിലെ മികച്ച സ്ഥാപനങ്ങളെയും, അവിടെയുള്ള കോഴ്‌സുകളെയും കുറിച്ചും പരിചയപ്പെടുത്തുന്നു. അതുപോലെ ഓരോ സമയത്തും ലഭ്യമാവുന്ന കരിയർ വാർത്തകൾ അപ്ഡേറ്റ് ചെയ്യുന്നതിനും പ്രത്യേകം പേജുകൾ ഉണ്ട്. ഇവ വിദ്യാർത്ഥികൾക്ക് മൊബൈലിൽ എളുപ്പത്തിൽ നിന്നും നോക്കാവുന്നതാണ്. https://calicutgirlsschool.org/career-guidance
പുരസ്‌കാരങ്ങൾ
![](/images/thumb/5/58/17092_Best_VHSE_Career_Master_Award_2019_-_11.jpg/300px-17092_Best_VHSE_Career_Master_Award_2019_-_11.jpg)
- 2008 ജില്ലയിലെ ഏറ്റവും മികച്ച കരിയർ ഗൈഡൻസ് യൂനിറ്റിനുള്ള പുരസ്കാരം ലഭിച്ചു
- 2019 ജില്ലയിലെ മികച്ച കരിയർ മാസ്റ്റർക്കുമുള്ള അവാർഡ് പി.ജാഫറിന് ലഭിച്ചു.