കായൽപ്പുറം സെന്റ് ജോസഫ് യു പി എസ്/അക്ഷരവൃക്ഷം/മാതാപിതാക്കൾ ഭൂമിയിലെ സമ്പാദ്യം

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ

ഒരിടത്ത് ഒരു അച്ഛനും അമ്മയും അവരുടെ മകനും സന്തോഷമായി ജീവിച്ചിരുന്നു മകൻ പഠിക്കുകയാണ്, ദരിദ്രരായ ആ മാതാപിതാക്കൾ അവരുടെ കഷ്ടപ്പാടുകൾ ആ മകനെ അറിയിച്ചിട്ടില്ല. രണ്ടുപേരും ജോലിക്ക് പോകും. പട്ടിണികിടന്നൊക്കെ ആ മകനെ പഠിപ്പിച്ചു. പഠിച്ച് ഒരു ജോലി സമ്പാദിച്ചു അവരെ നോക്കും എന്ന് പറഞ്ഞു അവർ ഒരുപാട് കഷ്ടപ്പെട്ടു. അവന്റെ പഠനം കഴിഞ്ഞു. പക്ഷേ പഠനം കഴിഞ്ഞു വന്നത് അവൻ മയക്കുമരുന്ന് അടിമയായിട്ടാണ്.എവിടുന്നെങ്കിലും നിന്ന് മയക്കു മരുന്നു വാങ്ങിച്ചു കഴിച്ചിട്ട് വീട്ടിലെത്തിയ അവന്റെ മാതാപിതാക്കളെ ഉപദ്രവിക്കുമായിരുന്നു. പാവം ആ അമ്മയും അച്ഛനും എല്ലുമുറിയെ പണിയെടുക്കുകയും വേണം മകന്റെ ഉപദ്രവും സഹിക്കണം. ജോലിക്ക് പോലും അവൻ പോകില്ലായിരുന്നു. പലതരത്തിലുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ച് ബോധമില്ലാതെ ആണ് അവൻ വീട്ടിലേക്ക് വരുന്നത്.

ഒരു ദിവസം രാത്രി അവന്റെ അവസ്ഥ കണ്ട് സഹിക്കാനാവാതെ മനംനൊന്ത ആ പിതാവ് അവനെ ശകാരിച്ചു.അവന് പെട്ടെന്ന് ദേഷ്യം വന്നു ഒരു കണ്ണാടി പൊട്ടിച്ചിട്ട് അവിടെ കിടന്ന ചില്ലു കഷണം എടുത്തു അച്ഛൻറെ തലയിൽ അടിച്ചു. വലിയ ഒരു അടിയായിരുന്നു. ബോധമില്ലാതെ തലയിൽനിന്നും രക്തം വീഴുന്ന കണ്ടു അമ്മ നിലവിളിച്ചു കരഞ്ഞു. അമ്മയുടെ ശബ്ദം കേട്ട് കോപിതനായി അവൻ ചില്ലു വച്ച് അമ്മയെ കുത്തി. അമ്മ അപ്പോൾ തന്നെ നിലത്ത് വീണ് മരിച്ചു. അച്ഛനും മരിച്ചു. പിറ്റേദിവസം വിവരമറിഞ്ഞെത്തിയ പോലീസുകാർ അവനെ ജയിലിലടച്ചു.

കുറെ നാളുകൾക്കു ശേഷം ജയിലിൽ കിടക്കുന്ന തടവുകാർക്ക് ഒരു ക്ലാസ് എടുക്കാനായി ഒരു മനുഷ്യൻ വന്നു. അയാൾ മാതാപിതാക്കളെപ്പറ്റിയായിരുന്നു പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രസംഗം അവനെ ചിന്തിപ്പിച്ചു. അവനു വേണ്ടി മാത്രം ജീവിച്ചു കഷ്ടപ്പെട്ട് അവരെ തന്റെ കൈകൊണ്ട് കൊന്നല്ലോ എന്ന് ഓർത്തു പശ്ചാത്തപിച്ചു വിഷമിച്ചു. ആ ജയിലിൽ കഴിയുന്നു. മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ അവരെ സ്നേഹിക്കാതെ മരിച്ച ശേഷം അവരെക്കുറിച്ചോർത്ത് വിഷമിച്ചിട്ട് ഒരു കാര്യവുമില്ല. മാതാപിതാക്കളാണ് ഭൂമിയിലെ നമ്മുടെ സമ്പാദ്യം 

റിച്ചുമോൻ റെജി
6 സെന്റ് ജോസഫ് യു പി എസ് കായൽപ്പുറം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2021
കഥ