കായൽപ്പുറം സെന്റ് ജോസഫ് യു പി എസ്/അക്ഷരവൃക്ഷം/കൊറോണയെ മുതലെടുക്കുന്നവൻ

Schoolwiki സംരംഭത്തിൽ നിന്ന്
വിജയത്തിന്റെ പടവുകൾ

ഉധിനൂർ എന്ന ഗ്രാമത്തിൽ അധികം മാർക്കറ്റുകൾ ഉണ്ടായിരുന്നില്ല. അവിടെ ഷാനവാസ് എന്ന ഒരു കച്ചവടക്കാരൻ ഉണ്ടായിരുന്നു. ആളുകൾ അയാളുടെ കടയിൽ നിന്നാണ് സാധനങ്ങൾ വാങ്ങികൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ സഹായി ആയിരുന്നു രാമു. ഒരുനാൾ കൊറോണ എന്ന മഹാമാരി നാട്ടിൽ എങ്ങും അതിരൂക്ഷമായി പടർന്നുകൊണ്ടിരുന്ന സമയത്ത് മാസ്‌ക്കുകൾക്കു വേണ്ടിയും സാനിറ്റയ്‌സറിനു വേണ്ടിയും ആളുകൾ അദ്ദേഹത്തിന്റെ കടയിലേക്ക് വരുവാൻ തുടങ്ങി. അദ്ദേഹത്തിന്റെ കടയിൽ കുറച്ചു മാസ്‌ക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ആദ്യ ദിവസം തന്നെ മാസ്‌ക്കുകൾ എല്ലാം വിറ്റ്പോയി. പിന്നത്തെ ദിവസങ്ങളിൽ ആളുകൾ ആളുകൾ മാസ്‌ക്കുകൾ വന്ന് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ കടയിൽ ഉണ്ടായിരുന്നില്ല. അതിൽനാൽ അടുത്ത ഗ്രാമങ്ങളിലെ മാർക്കറ്റുകളിൽ മാസ്‌ക്കുകളും സാനിറ്റൈസറും വാങ്ങിക്കാൻ പുറപ്പെട്ടപ്പോൾ അവിടെയും മാസ്‌ക്കുകൾ എല്ലാം തീർന്നു. വെറും കൈയ്യോടെ ദുഃഖിതനായി അയാൾ തിരിച്ചുവന്നു. അങ്ങനെ അദ്ദേഹത്തിന്റെ കടയിൽ ആരും വരാതെയായി. അപ്പോൾ അദ്ദേഹം രാമുവിനോട് പറഞ്ഞു. "രാമു, ആളുകൾ ഇപ്പോൾ നമ്മുടെ കടയിൽ വരാത്തത് നമ്മുടെ കടയിൽ മാസ്‌ക്കുകളും സാനിറ്റൈസറും ഇല്ലാത്തത് കൊണ്ടാണ്. ഇപ്പോൾ അവർക്കാവശ്യം ഉള്ളത് ഇതൊക്കെ തന്നെ. അതുകൊണ്ടു നമ്മുക്ക് ഇവ നിർമ്മിക്കാം. കൂടാതെ കൊറോണയെ തുരുത്താൻ ഉള്ള മരുന്നും ഉണ്ടാക്കാം". രാമു." അയ്യോ മുതലാളി ഇതുവരെ ആരും അങ്ങനെ ഒരു മരുന്ന് കണ്ടുപിടിച്ചിട്ടില്ല". "അതുകൊണ്ടല്ലേ നമ്മൾ ഈ മരുന്ന് നിർമ്മിക്കാൻ പോകുന്നത്" എന്ന് മുതലാളി പറഞ്ഞു. വീണ്ടും സംശയത്തോടെ രാമു ചോദിച്ചു. "മാസ്‌ക്കുകൾ ഉണ്ടാക്കാൻ ഉള്ള തുണികൾ വാങ്ങിക്കണ്ടേ?". മുതലാളി പറഞ്ഞു. "പുതിയത് വാങ്ങിച്ചാൽ നമുക്കാണ് നഷ്ടം. അതിനാൽ നീ വേഗം പോയി എന്റെ വീട്ടിലെ പഴയ തുണികൾ കീറിക്കൊണ്ട് വരൂ". അപ്പോൾ രാമു ചോദിച്ചു "സാനിറ്റൈസർ എങ്ങനെ ഉണ്ടാക്കും?". അപ്പോൾ ഷാനവാസ് പറഞ്ഞു. "എടാ മണ്ടാ, നമ്മൾ കുളിക്കുന്ന സോപ്പ് വെള്ളം ഇല്ലേ, അത് നമുക്ക് കുപ്പികളിൽ ഒഴിച്ച് കൊടുക്കാം. അതിനുള്ളിൽ നല്ല മായങ്ങൾ ചേർക്കാം. പിന്നെ നമ്മൾ കുട്ടികൾക്ക് കൊടുക്കാറുള്ള മരുന്നുകൾ എല്ലാം കൂട്ടിച്ചേർത്ത് കൊറോണയെ തുരുത്താനുള്ള മരുന്ന് ഉണ്ടാക്കാം". "വേണ്ട മുതലാളി അതെല്ലാം തെറ്റാണ്". രാമു പറഞ്ഞു. അപ്പോൾ മുതലാളി പറഞ്ഞു. "നീ ഞാൻ പറയുന്ന കാര്യങ്ങൾ അനുസരിച്ചാൽ മതി". അപ്പോൾ രാമു സങ്കടത്തോടെ പോയി തുണികളും മറ്റ് സാധനങ്ങളും കൊണ്ടുവന്നു.

അങ്ങനെ അവർ എല്ലാം ഉണ്ടാക്കി വിൽക്കാൻ തുടങ്ങി. കുറച്ച് ഷാനവാസ് അവന്റെ വീട്ടിലും കൊടുത്തു. ഷാനവാസിന്റെ കടയിൽ പുതിയ മാസ്‌ക്കുകളും മരുന്നുകളും വന്നതറിഞ്ഞ് ആളുകൾ അവന്റെ കടയിൽ തിങ്ങിക്കൂടി. അവർ മരുന്നുകൾ മേടിച്ച് വീട്ടിലേയ്ക്ക് മടങ്ങുകയും ചെയ്‌തു. അപ്പോളും രാമു ഇതെല്ലാം വിലക്കുന്നുണ്ടായിരുന്നു. അപ്പോൾ ഷാനവാസ് പറഞ്ഞു. "എടാ ഇങ്ങനെ ചെയ്യുന്നത് കൊണ്ടല്ലേ നമ്മുക്ക് നല്ല വരുമാനം കിട്ടുന്നത്".

അങ്ങനെ പൊയ്ക്കൊണ്ടിരിക്കെ ഒരു ദിവസം ഷാനവാസിന്റെ ഭാര്യ സുബാറ വന്ന് പറഞ്ഞു. "ദേ മനുഷ്യാ, നമ്മുടെ അമ്മയ്ക്ക് അസുഖം വന്നു. ആശുപത്രിയിൽ കൊണ്ടുപോയിരിക്കുകയാണ്‌. വേഗം കട അടച്ചിട്ട് വാ.." അപ്പോൾ അയാൾ പറഞ്ഞു "അയ്യോ എന്റെ അമ്മയ്ക്ക് എന്ത് പറ്റി." പിന്നീട് രാമുവിനോട് പറഞ്ഞു "നീ കട അടച്ചിട്ട് ആശുപത്രിയിലോട്ട് വന്നേക്ക്". ശേഷം അയാൾ ആശുപത്രിയിലേയ്ക്ക് കുതിച്ചു. അയാൾ ഡോക്ടറുടെ അടുത്തേയ്ക്ക് ചെന്നു ചോദിച്ചു. "ഡോക്ടർ എന്റെ അമ്മയ്ക്ക് എന്താണ് സംഭവിച്ചത്". ഡോക്ടർ പറഞ്ഞു. " പറയാതെ വയ്യല്ലോ നിങ്ങളുടെ അമ്മയ്ക്ക് കൊറോണയാണ്". ഷാനവാസും അയാളുടെ ഭാര്യയും ഞെട്ടി. "എന്ത്, എന്റെ അമ്മയ്ക്ക് കൊറോണ ആണെന്നോ". ഡോക്ടർ പറഞ്ഞു " അതെ, പതിനാലു ദിവസം ക്വറന്റീനിൽ മാറ്റണം". അയാൾ അമ്മയുടെ അടുത്തേക്ക് ചെന്നു. അമ്മ " മോനെ നീ തന്ന സാനിറ്റൈസറും മരുന്നുമാണ് ഞാൻ ഉപയോഗിച്ചത്. എന്നിട്ടും എനിക്ക് കൊറോണ പിടിച്ചു". "അമ്മ ഇനിയും അത് ഉപയോഗിക്കരുത് ". "ശരി മോനെ". അയാൾ അപ്പോൾ രാമുവിന്റെ അടുത്ത് ചെന്ന് പറഞ്ഞു. "രാമു നീ അന്ന് എന്നോട് പറഞ്ഞതാണ് ഇതെല്ലാം തെറ്റാണെന്ന്. അന്ന് ഞാൻ അത് കേട്ടിരുന്നെങ്കിൽ എന്ന് പറഞ്ഞു അയാൾ പോയി.

ഈ കഥയിൽ ഞാൻ മനസ്സിലാക്കുന്നത് നമ്മൾ മറ്റുള്ളവരുടെ ആരോഗ്യത്തിനേയും നമ്മുടെ ആരോഗ്യത്തെയും നശിപ്പിക്കരുത്. നമ്മൾ കാരണം മറ്റുള്ളവർ ദുഃഖിക്കരുത്.

ജെൻസി ജോജി
6 സെന്റ് ജോസഫ് യു പി എസ് കായൽപ്പുറം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ