കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/ശുചിത്വം ശീലമാക്കിയേ പറ്റൂ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം ശീലമാക്കിയേ പറ്റൂ


     പൊതുസ്ഥലത്ത് തുപ്പരുത്, അത് ശിക്ഷാർഹമാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കേന്ദ്രആഭ്യന്തരമന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ ലോക്‌ഡോൺ കാലത്തെ നിർദ്ദേശങ്ങളിലൊന്നാണിത്. പൊതുസ്ഥലത്ത് തുപ്പരുത് എന്നറിയാത്തവരില്ല. അത്തരം അറിവുകൾ നമ്മുടെ നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഭാഗമായിത്തന്നെ പഠിപ്പിക്കുന്നുമുണ്ട്.എന്നാൽ, പാലിക്കപ്പെടുന്നില്ല. പൊതുസ്ഥലത്തു തുപ്പുക എന്ന രോഗവാഹിനിയായ ദുഃശ്ശീലം തിരുത്താൻ നാം തയ്യാറാകുന്നില്ല എന്നതാണ് പ്രശ്നം. മരുന്നില്ലാത്ത കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഈ ശീലം നിർത്തയെ പറ്റൂ അല്ലെങ്കിൽ നിർത്തിച്ചേ പറ്റൂ. ഈ കാര്യത്തിൽ കർക്കശമായ തീരുമാനം എടുക്കുകയെന്നത് രാഷ്രത്തിന്റെയും അത് അനുസരിക്കുകയെന്നത് ജനതയുടെയും ഉത്തരവാദിത്വമാണ്. അതിജീവനം വഴിമുട്ടുമ്പോൾ ദുശ്ശീലങ്ങൾ തിരുത്തിയെ തീരൂ.
     

ലക്ഷ്മി നന്ദ
6 C കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം