കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/ശുചിത്വം ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


     നമ്മുടെ ജീവിതത്തിൽ ശുചിത്വത്തിന്റെ ആവശ്യം നമുക്ക് മനസിലായത് ഇപ്പോൾ ലോകമെമ്പാടും പടർന്നു പിടിച്ച കൊറോണ എന്ന മഹാ മാരിയിൽ നിന്നാണ്. കഴിഞ്ഞ മൂന്നു മാസങ്ങൾക്കു മുമ്പാണ് ചൈനയിലെ വുഹാനിൽ നിന്നും ഈ വൈറസ് ലോകമെമ്പാടും പടർന്നു പിടിച്ചത്. അതിന്റെ തീവ്രതയിലാണ് നാം ഇന്നുള്ളത്. ലോകത്തിൽ ഒന്നര ലക്ഷം ജനങ്ങൾ ഇതുവരെ മരണപ്പെട്ടു. ഇരുപത്തഞ്ച് ലക്ഷം ആളുകൾ ഇപ്പോൾ കൊ വിഡ് 19 ന് ഇരയായി. ഈ രോഗത്തിന്റെ ഭീകര അനുഭവങ്ങൾ നാം ദൃശ്യമാധ്യമങ്ങളിൽ കൂടി കാണുകയാണ്.
     കൊവിഡ് 19 വൈറസ് പകരുന്നത് സ്പർശനത്തിലൂടെയും സമ്പർക്കത്തിലൂടെയുമാണ് . ചുമക്കുമ്പോഴും തുമ്പുമ്പോഴും രണ്ടു മീറ്റർ അകലം പാലിക്കണം. പുറത്ത് പോകുമ്പോൾ മുഖത്ത് മാസ്ക്ക് ധരിക്കണം . കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകാതെ മുഖത്തോ വായയിലോ സ്പർശിക്കാൻ പാടില്ല. നാം വ്യക്തിശുചിത്വം പാലിച്ചാൽ മാത്രമേ ഈ വൈറസിന്റെ പിടിയിൽ നിന്നു രക്ഷപ്പെടാൻ കഴിയൂ .
     ഈ രോഗത്തിന്റെ പിടിയിൽ നിന്ന് മുക്തമാകാൻ ആരോഗ്യ പ്രവർത്തകർ പറയുന്നത് അനുസരിക്കുക .സാമൂഹിക അകലം പാലിച്ചേ മതിയാകു .പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും ജാഗ്രതയിൽ ഒരു പരിധി വരെ രോഗം തടയുന്നതിന് കേരളത്തിന് സാധിച്ചു. ഇതേ ജാഗ്രതയിൽ തുടർന്നാൽ ഒരു മഹാ ദുരന്തത്തിൽ നിന്ന് നമുക്ക് കരകയറാം.
     

മേഘ .എ. എം
9 B കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം