കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/മനുഷ്യരാശിയെ വെല്ലുവിളിച്ച മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യരാശിയെ വെല്ലുവിളിച്ച മഹാമാരി


     2020 എന്ന ഈ വർഷം ലോകം മുഴുവൻ കേൾക്കുന്ന ഒരു വൈറസാണ് കൊറോണ അല്ലെങ്കിൽ കോവിഡ് 19.2019 എന്ന കഴിഞ്ഞ അധ്യായന വർഷങ്ങളിൽ നിപ എന്ന വൈറസിനെയും നാം കേട്ടുകൊണ്ടിരുന്നു . കൊറോണ വൈറസ് മൂന്നു മാസം കൊണ്ട് ലോകമാകമാനം വ്യാപിച്ചു കഴിഞ്ഞു.ജനുവരി 30-നാണ് ഇന്ത്യയിൽ ആദ്യം രോഗം റിപ്പോർട്ട് ചെയ്യുന്നത്.കൊറോണയെചെറുക്കുന്നതിനുള്ള മുന്നൊരുക്കമായി മാർച്ച് 24 മുതൽ കേരളം ലോക് ഡൗൺ പ്രഖ്യാപിച്ചു. എന്നാൽ കേരളത്തിനു പിന്നാലെ കേന്ദ്ര സർക്കാർ രാജ്യമാകെ ലോക് ഡൗൺ പ്രഖ്യാപിച്ചു.2020 ജനുവരി 24-നു തന്നെ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കി. എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുടങ്ങി.
     കൊറോണയെ ചെറുക്കുന്നതിൻ്റെ ഭാഗമായി പ്രീ പ്രൈമറി ,ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള സ്കൂളുകളും മെഡിക്കൽ വിദ്യഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു.ഹയർ സെക്കൻ്ററി ,വൊക്കേഷണൽ ഹയർ സെക്കൻഡറി, എസ്.എസ്.എൽ.സി.പരീക്ഷകളും ,എട്ട് ,ഒമ്പത് ,ക്ലാസുകളിലെ പരീക്ഷയും രോഗം വ്യാപിച്ചതോടെ മാറ്റി. ആളുകൾ ഒത്തുച്ചേർന്നുള്ള എല്ലാ പരിപാടികളും മാറ്റിവെച്ചു.ഇതിനെല്ലാം പുറമെ കേരളം ഏറ്റവും കൂടുതൽ ആദരിക്കെട്ട വ്യക്തിയാണ് ശ്രീമതി ശൈലജ ടീച്ചർ.ടീച്ചറമ്മ യുടെ രാവും പകലുമുള്ള കഠിനാ പ്രയത്നമാണ് കേരളത്തിലെ മരണസംഖ്യയെ കുറച്ചത് .ജീവൻ പണയം വച്ചു കൊണ്ട് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമ്മാരും നഴ്സുമ്മാരുമാണ് .സമ്പർക്കത്തിലൂടെ പകരുന്ന രോഗമായതിനാൽ അതിനും സർക്കാർ ജാഗ്രത പാലിച്ചിരുന്നു. പോലീസും രാവും പകലുമില്ലാതെ ഊണും ഉറക്കവുമില്ലാതെ കഷ്ടപ്പെടുന്നു. രോഗ കൂടുതൽ മൂലം ഏപ്രിൽ 14 വരെ വ്യാപിച്ച ലോക് ഡൗൺ മെയ് 3 വരെ നീട്ടുകയാണ് .വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരിൽ നിന്നാണ് രോഗം കൂടുതൽ കണ്ടെത്തിയത്. കൈകൾ സോപ്പിട്ടു കഴുക്കുക ,അകലം പാലിക്കുക, മാസ്ക് ധരിക്കുക എന്നിവയിലൂടെ കൊറോണയെ നമ്മളിൽ നിന്ന് അകറ്റാം
     നിപയെ അതിജീവിച്ചതു പോലെ കൊറോണയെ നമ്മുക്ക് അതിജീവിക്കാൻ കഴിയും
     

നന്ദന.കെ
8 F കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം