കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/പേടിയല്ല വേണ്ടത് ജാഗ്രതയാണ്

Schoolwiki സംരംഭത്തിൽ നിന്ന്
പേടിയല്ല വേണ്ടത് ജാഗ്രതയാണ്


     ഇന്നത്തെ കാലത്തു നാം എല്ലാവരും jagratayode ഇരിക്കേണ്ടതാണ്. ലോകത്തെ മുഴുവൻ ഭീതിയിലാക്കിയ കൊറോണ വൈറസ് ആളുകളിൽ നിന്നും ആളുകളിലേക്ക് പടർന്നു ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുകയാണ്. ഇതിനകം തന്നെ നിരവധി ആളുകൾ ഈ വൈറസിന് ഇരയായി. 160ൽ അധികം രാജ്യങ്ങളിൽ ഈ രോഗം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ രോഗത്തിന്റെ ലക്ഷണങ്ങളും പ്രതിരോധ മാര്ഗങ്ങളും നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്. മൈക്രോസ്കോപ്പിലൂടെ നോക്കുമ്പോൾ കിരീടത്തിന്റെ രൂപത്തിൽ കാണുന്നതു കൊണ്ടാണ് കൊറോണ എന്ന് വിളിക്കുന്നത് 2019ൽ ആണ് ഈ രോഗം ആദ്യമായി സ്ഥിരീകരിച്ചത്. പനി, ചുമ. ശ്വാസതടസ്സം തുടങ്ങിയവയാണ് ലക്ഷണം. പത്തു പതിനാല് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. ഈ ലക്ഷണങ്ങൾ കണ്ടാൽ മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുക. ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുക.
     പ്രത്ത്യേകം ശ്രദ്ധിക്കേണ്ട കാര്യം ശുചിത്വമാണ്. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ചു കഴുകുക. എല്ലാവർക്കും ഒറ്റകെട്ടായി ഈ മാരക രോഗത്തെ പ്രതിരോധിക്കാം.
     "പേടിയല്ല വേണ്ടത് ജാഗ്രതയാണ് "
     

സ്നിയ ദീപേഷ്
8 A കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം