കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി


     ഇന്ന് കൊറോണയെന്ന മഹാമാരി മൂലം ലോകം മുഴുവൻ ബുദ്ധിമുട്ടിലാ യിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ലോകത്തിലെ എല്ലാ ജനങ്ങളും അവരവരുടെ വീടുകളിൽ തന്നെ കുടുംബത്തോടൊപ്പം കഴിയുകയാണ്. ജോലിത്തിരക്കിനിടയിൽ പലപ്പോഴും, പലർക്കും കുടുംബത്തിലുള്ളവരുമായി സംസാരിക്കാൻ പോലും സമയം കിട്ടാതെ വരാറുണ്ട്. ആ അവസ്ഥ മാറ്റിമറിച്ചത് ഈ മഹാമാരിയാണ്. അതൊരു നല്ലകാര്യമാണെങ്കിലും വലിയൊരു വിപത്താണ് നമുക്ക് വന്നിരിക്കുന്നതെന്ന് മനസ്സിലാക്കുന്നു.
     ഈ മഹാമാരി നമ്മുടെ നാടിനെ തന്നെ നശിപ്പിക്കുന്ന ഒന്നാണ് അതിനാൽ നാമോരോരുത്തരും നമ്മുടെ നാടിനേയും നാട്ടുകാരേയും സംരക്ഷിക്കാൻ വീടുകളിൽ തന്നെ സുരക്ഷിതരായി കഴിയുക. പല രാജ്യങ്ങളിലും ഈ മഹാമാരി മൂലം ഒട്ടേറെ പേരുടെ ജീവൻ നഷ്ടമായി കൊണ്ടിരിക്കുകയാണ്.ഒരു പക്ഷേ നമ്മുടെ രാജ്യത്തുണ്ടാകുന്നതിനേക്കാൾ കൂടുതലാണ് അത്. ഒരാളുടെ ശ്രദ്ധക്കുറവ് മതി, രോഗം പടർന്നു പി ടിക്കാൻ. അതു കൊണ്ട് തന്നെ നാം ഓരോരുത്തരും അതീവ ജാഗ്രതയോടെ മുന്നോട്ടു പോവണം.
     എൻ്റെ വെക്കേഷൻ കാലത്തോ ടൊപ്പം കൊറോണയും എത്തിയതോടെ പുറത്തെ ങ്ങും പോകാൻ പറ്റാ തെയായി. ആദ്യമൊക്കെ വലിയ വിഷമം തോന്നിയെങ്കിലും,കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഞാൻ പുറത്തെവിടെയും പോവാതെ കുടുംബത്തോടൊപ്പം വീട്ടിൽ തന്നെ കഴിയുകയാണ്. അതു കൊണ്ട് തന്നെ വെക്കേഷൻ കാലം സന്തോഷകരമാക്കാൻ ചില വഴികൾ ഞാൻ കണ്ടെത്തി.അമ്മയോടൊപ്പം ചെറിയൊരു അടുക്കളത്തോട്ടമുണ്ടാക്കി.അതിന് വെള്ളം നനച്ചും മറ്റുമായി അമ്മയെ സഹായിച്ചു.ഇപ്പോൾ അവയിൽ, വെണ്ട , പയർ, കോവയ്ക്ക തുടങ്ങിയ കായ്കൾ ഉണ്ടായി. അവ അടുത്ത വീടുകളിലും കൂടി കൊടുക്കുവാൻ കഴിഞ്ഞപ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നി. പച്ചക്കറിത്തോട്ടം കൂടാതെ ചെറിയൊരു പൂന്തോട്ടവുമുണ്ടാക്കിയിരുന്നു .അതിൽ നിറയെ പൂക്കൾ ഉണ്ടായിട്ടുണ്ട് അതുകണ്ടപ്പോൾ എനിക്ക് വളരെ ഉത്സാഹം തോന്നി. അതും കൂടാതെ, അമ്മ പറഞ്ഞു തന്ന കളികൾ, (അമ്മയുടെ കുട്ടിക്കാലത്ത് കളിക്കാറുണ്ടായിരുന്നത്) ഞാനും കളിക്കാൻ തുടങ്ങി. കൊറോണ എന്ന മഹാമാരി ഗുരുതരമാണെങ്കിലും എന്നേ സന്തോഷിപ്പിക്കുന്നത് കുടുംബത്തോടൊപ്പം കൂടുതൽ സമയം വീട്ടിൽ തന്നെ കഴിയാമെന്നുള്ളതാണ്.
     സുരക്ഷിതരായി വീട്ടിലിരിക്കുക, നമ്മുടെ ആരോഗ്യം കാത്തു സൂക്ഷിക്കാം, നാം ഓരോരുത്തർക്കും അതിജീവക്കാം ഈ മഹാമാരിയെ ...
     

അശ്വതി ജോജു
7 C കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം