കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/ഒറ്റകെട്ടായി നേരിടാം മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമിച്ച് ഒറ്റകെട്ടായി നേരിടാം മഹാമാരിയെ


     ലോകത്തെയാകെ പടർന്നു പിടിച്ചിരിക്കുന്ന ഒരു പകർച്ചവ്യാധിയാണ് കൊറോണ വൈറസ് . ജാഗ്രതയോടെ കൂടി മാത്രമേ വൈറസിനെ അതിജീവിക്കാൻ സാധിക്കുകയുള്ളൂ. പനി ,ചുമ, ശ്വാസതടസം തുടങ്ങിയവയാണ് കൊറോണാ വൈറസിന്റെ ലക്ഷണങ്ങൾ.സാമൂഹിക അകലം പാലിക്കുക, കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുക, പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കുക, സർക്കാർ നിയമങ്ങൾ അനുസരിക്കുക ആവശ്യത്തിനുമാത്രം പുറത്തിറങ്ങുക എന്നിവയാണ് കൊറോണാ വൈറസിനെ അതിജീവിക്കാനുള്ള മാർഗങ്ങൾ. ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു പകർച്ചവ്യാധി ആയതുകൊണ്ട് രോഗവ്യാപനം അതിവേഗമാണ് ആണ് . കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ ചൈനയിൽ നിന്നു തുടങ്ങി വലുതും ചെറുതുമായ എല്ലാ രാജ്യങ്ങളിലേക്കും ഈ വൈറസ് വ്യാപിച്ചിട്ടുണ്ട്. ജാഗ്രതയോടെ കഴിഞ്ഞാൽ കൊറോണ വൈറസിനെ നമുക്ക് അതിജീവിക്കാം. അതുകൊണ്ട് ഭയമല്ല വേണ്ടത് ജാഗ്രതയാണ്. വീട്ടിൽ ഇരിക്കു നിങ്ങളുടെ ജീവൻ രക്ഷിക്കൂ
     

അനുപമ
9 E കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം