കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കഥ/അമ്മ
എല്ലാം ശരിയാകും
ചിന്നു അവളുടെ കുടുംബവുമായി സന്താേഷത്തോടെ ജീവിക്കുകയായിരുന്നു.
അച്ഛനും അമ്മയും ചേട്ടനുമായിരുന്നു അവളുടെകുടുംബം.ചിരിയും കളിയുമായി ഒരുപാട് നാളുകൾ പോയി, പക്ഷേ ആ സന്തോഷം അധികകാലം നിന്നില്ല. അവളുടെ അമ്മക്ക് അസുഖം ബാധിച്ചു.അമ്മ ചികിത്സക്കായി ദൂരെയുള്ള ആശുപത്രിയിലേക്ക് പോവാൻ തയ്യാറായി.ചിന്നൂന് വിഷമമായി.
അമ്മ എപ്പോളാണ് തിരിച്ചു വരിക?
അവൾ അമ്മയോട് ചോദിച്ചു.
മോളു വിഷമിക്കേണ്ട.അമ്മ വേഗം തിരിച്ചു വരും.എല്ലാം ശരിയാവും അമ്മ പറഞ്ഞു .
ചിന്നുവിനേം ഏട്ടനേം അമ്മൂമ്മയുടെ അടുത്താക്കിഅമ്മ ആശുപത്രിയിൽ പോയി.
ചിന്നൂൻറെ അമ്മക്കു ക്യാൻസറാണ് അമ്മൂമ്മ ആരോടോ പറയുന്നത് അവൾ കേട്ടു.ചിന്നു തളർന്നു.കാൻസർ ഒരു വലിയ രോഗമാണെന്നവൾ കേട്ടിട്ടുണ്ട് .
പക്ഷേ അവൾ അമ്മ പറഞ്ഞത് ഓർത്തു.'എല്ലാം ശരിയാവും' അവൾ വിഷമിക്കാതിരിക്കാൻ ശ്രമിച്ചു.
ചിന്നു അവളുടെ സങ്കടം അവളുടെ സങ്കടം അവളുടെ പ്രീയപ്പെട്ട ക്ളാസ്സ്ടീച്ചറായ മിനിടീച്ചറോട് പറഞ്ഞു. എല്ലാം ശരിയാവും ടീച്ചറും അവളെ സമാധാനിപ്പിച്ചു. കൂട്ടുകാരും അദ്ധ്യാപകരും ഒക്കെ അവളുടെ ഒപ്പം
നിന്നു.കുറച്ചു നാൾ കഴിഞ്ഞു.അമ്മ തിരിച്ചുവ ന്നു.അമ്മയുടെ അസുഖം മാറി. ചിന്നു വിശ്വസിച്ചതുപോലെ എല്ലാം ശരിയായി.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ