കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/കുട്ടികളുടെ രചനകൾ -1
മാനവികതയും സ്‌നേഹവും ഒന്നായാൽ
കുട്ടനും ബാബുവും നടന്നുപോവുകയായിരുന്നു. അതാ അവിടെ ഒരു ആൾകൂട്ടം. ഒച്ചപ്പാടും ബഹളവും ചർച്ചകളും ഉയർന്നു ആരെയും അതിലേക്ക് ആകർഷിക്കുന്ന വലിയൊരു ആൾക്കൂട്ടം. വണ്ടികൾ ചീറിപ്പായുന്ന ആ നഗരവീഥിയിൽ വലിയ ജനക്കൂട്ടം . പോവുകയും വരികയും ചെയ്യുന്ന വണ്ടികൾ ഓരോന്നായി അവിടെ നിർത്തി ആളുകൾ വർധിക്കാൻ തുടങ്ങി. ഈ സമയം കുട്ടനും ബാബുവും ആ ജനങ്ങൾക്കിടയിൽ നുഴഞ്ഞുകയറി മുൻപന്തിയിൽ ചെന്നുനോക്കുമ്പോൾ റോഡിൽ രണ്ട് നായക്കുട്ടികൾ കിടന്നു കരയുന്നു. അവ രണ്ടും മരണത്തെ മുന്നിൽ കണ്ടുകഴിഞ്ഞു എന്നുള്ള രീതിയിൽ കരയുകയും ഇടയ്ക്ക് ബോധം പോവുകയും ചെയ്യുന്നുണ്ടായിരുന്നു. അതി ദയനീയമായ ഒരു കാഴ്ചയായിരുന്നു അത് . അവറ്റകളുടെ ദയനീയാവസ്ഥ കണ്ടില്ലെന്നു നടിച്ച് ജനങ്ങൾ വീഡിയോ എടുക്കുന്നുണ്ടായിരുന്നു. ഈ രണ്ടു നായക്കുട്ടികളുടെ കാലിൽ ഇരുമ്പ് കമ്പി കുത്തിത്തളച്ചു കയറിയിരുന്നു . ആ കമ്പി എടുത്തുമാറ്റി അവരെ രക്ഷിക്കാൻ ഒരു നുള്ള് മനുഷ്യത്വം ആ ജനക്കൂട്ടത്തിലേ ഒരാൾ പോലും കാണിച്ചിരുന്നില്ല . ആ മിണ്ടാപ്രാണികളുടെ കരച്ചിൽ കേട്ട് സഹിക്കാതെ അവർ രണ്ടുപേരും ഒന്നിച്ചു മുന്നോട്ട് ചെന്ന് അവറ്റകളെ കൈകളിൽ വാരിപ്പുണർന്ന് നെഞ്ചോടു ചേർത്ത് വെച്ചു. ഈ രംഗം കണ്ടുനിന്ന ജനങ്ങളിൽ കുറേപ്പേർ വീഡിയോ എടുത്ത് അവർ ചെയ്‌ത പ്രവൃത്തി നല്ലതാണെന്ന് പറയുന്നുണ്ടായിരുന്നു. പക്ഷെ ഇതിനൊന്നും ചെവി കൊടുക്കാതെ അവർ നടന്നു. അവരുടെ കയ്യിലിരുന്നിട്ടും അവറ്റകൾ വേദന സഹിക്കാതെ കരയുന്നുണ്ടായിരുന്നു .
ഓരോ സമയവും നെഞ്ചോടു ചേർത്ത് വെച്ചപ്പോൾ അവറ്റകൾ അല്പം കരച്ചിൽ നിർത്തി കിടന്നിരുന്നു. എങ്കിലും വേദന മനസ്സിൽ സഹിച്ച് അവ രണ്ടും ഇവരുടെ സ്നേഹം മനസ്സിലാക്കി അവർക്ക് ഒരു ബുദ്ധിമുട്ടും വരുത്താതെ നിന്നിരുന്നു. അവസാനം ഇരുവരും അവരുടെ ഗ്രാമത്തിലെത്തി അവിടെയുണ്ടായിരുന്ന അവരുടെ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് ഓടിച്ചെന്ന് കയറി. അപ്പോൾ അവരുടെ കൂട്ടുകാരനായ ബാലു പുറത്തേക്കുവന്നു നോക്കിയപ്പോൾ തന്റെ കൂട്ടുകാർ കയ്യിൽ രണ്ട് കുഞ്ഞു നായക്കുട്ടികളെ കൊണ്ടുവന്നു നിൽക്കുന്നു. അവൻ സന്തോഷത്തോടെ ഓടിച്ചെന്ന് നോക്കിയപ്പോൾ ദയനീയമായി കിടക്കുന്ന നായക്കുട്ടികളെയാണ് കണ്ടത്. കാലിൽ ഇരുമ്പാണി തുളച്ചുകയറിക്കിടക്കുന്ന രണ്ടു നായക്കുട്ടികൾ. ബാലുവിന്റെ കണ്ണുനിറഞ്ഞു. അവൻ പെട്ടെന്ന് അകത്തേക്കോടിച്ചെന്ന് തുണിയും വെള്ളവും ഒക്കെയെടുത്ത് കൊണ്ടുവന്നു. എന്നിട്ട് മൂവരും ഒന്നിച്ച് മുറ്റത്തിരുന്ന് അവിടെ തുണിവിരിച്ച് നായക്കുട്ടികളെ അതിൽ കിടത്തി ദേഹം കഴുകി വൃത്തിയാക്കാൻ തുടങ്ങി.
മുറിവിൽ വെള്ളം തട്ടുമ്പോൾ അവ രണ്ടും നിലവിളിച്ചു കരയുന്നുണ്ടായിരുന്നു. അവരുടെ കരച്ചിൽ കേൾക്കുമ്പോൾ മൂന്നുപേർക്കും ഭയവും സങ്കടവും വരുന്നുണ്ടായിരുന്നു. അങ്ങനെ അവറ്റകളെ കുളിപ്പിച്ചു ദേഹത്തെ അഴുക്ക് കളഞ്ഞ് തുണിയിൽ വെച്ച് ഒപ്പിയെടുത്തു. എന്നിട്ട് കുട്ടൻ പയ്യെ അതിലെ ഒരു നായകുട്ടിയുടെ കാലിലെ കമ്പി വലിച്ചു ഊരാൻ ശ്രമിച്ചു. എന്നാൽ അത് കരഞ്ഞപ്പോൾ അവന് എടുക്കാൻ ചെറിയ പേടി തോന്നി. പക്ഷെ ബാലു ഒരു പ്ലക്കർ എടുത്ത് കൊണ്ട് വന്നു പയ്യെ വേദനിക്കാതെ കമ്പി ഊരി എടുത്തു. എന്നിട്ട് അവറ്റകൾക്ക് കുടിക്കാൻ പാൽ വെച്ച് കൊടുത്തു. വേദന സഹിക്കാൻ വയ്യാതെ അവറ്റകൾ അത് കുടിച്ചില്ല. ഇരുവരുടെയും വിസ റെഡിയായി. അവർ എല്ലാം പേക്ക് ചെയ്യുകയായിരുന്നു. അപ്പോൾ ആ രണ്ടു നായകളും മുന്നിൽ വന്നു നിറഞ്ഞ കണ്ണോടെ നോക്കി നിന്നു. ഇരുവർക്കും ഇത് സഹിക്കാൻ കഴിയാതെ അവർ രണ്ടു പേരും വിദേശ ജോലി നിർത്തി നാട്ടിൽ ജോലി ചെയ്യാമെന്ന് തീരുമാനിച്ചു. കുറച്ചു ആഴ്ചകൾ പിന്നിടുമ്പോൾ നായകൾക്ക് മനസിലായി തങ്ങളെ വിട്ട് ഇവർ പോവത്തില്ല എന്ന്. അങ്ങനെ എല്ലാവരും ഒന്നിച്ചു കുറെ കാലം സന്തോഷത്തോടെ ജീവിച്ചു. ഒരു മനുഷ്യന്റെ അടുത്ത് നിന്നും കിട്ടാത്ത സ്നേഹം ഏതൊരു പട്ടിയുടെ അടുത്തു നിന്നും കിട്ടും .
ശിവപ്രിയ .പി 9 ഇ