കനോസാ യൂ പി സ്ക്കൂൾ വൈപ്പിൻ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ലോകത്തിലെതന്നെ ഏറ്റവും ജനസാന്ദ്രതയുളള ദ്വീപ് വൈപ്പിൻ . 26 കിലോമീറ്റർ നീളവും ശരാശരി 5കിലോമീറ്റർ വീതിയുമുളള ഈ ദ്വീപ് രൂപം കൊണ്ടത് 1331 ലാണ്. കടൽ വെ‍ച്ചുണ്ടായത് കൊണ്ട് 'വയ്പ് കര ' എന്നും പിന്നീട് വൈപ്പിൻ കര എന്ന പൂർണ്ണനാമത്തിൽ അറിയപ്പെടുകയും ചെയ്തു

.തെക്ക് കൊച്ചിൻ കോർപ്പറേഷനിൽ നിന്ന് തുടങ്ങി വടക്ക് മുനമ്പം വരെ അഴിമുഖത്ത് അവസാനിക്കുകയുംചെയ്യുന്നു.വടക്കേ അറ്റത്ത് പോർട്ടുഗീസുകാർ 1503 ൽ നിർമ്മിച്ച അയീകോട്ട ഒരു കാലത്ത് യുദ്ദതന്ത്ര പ്രധാനമായിരുന്നു. കായലേക്കുളള പ്രവേശനത്തിന് പോർട്ടുഗീസുകാർ പണിത വ്യാകുുല മാതാവിന്റെ ഒരു പളളിയും സ്ഥലത്തെ വിദേശ ബന്ധം വിളിച്ചോതുന്നു. 'അറബികടലിന്റ റാണി'യുടെതീരത്ത്നിരനിരയായി നിൽക്കുന്നചീനവലകൾക്കരികിൽ 1941 ൽസ്ഥാപിതമായഒരു വിദ്യാലയമാണ് കനോസ്സ യു. പി.സ് ക്കൂൾ . ഒരു മുനിസിപ്പൽ എലമെന്ററി വിദ്യാലയമായി ഉത്ഭവിച്ച ഈ സ് ക്കൂൾ കനോഷ്യൻ സന്ന്യാസിനികൾക്ക് 1941ൽ കൈമാറ്റം ചെയ്യപ്പെട്ടുകിട്ടിയതാണ്. ഒാട് മേ‍ഞ്ഞ ഇരു നില കെട്ടിടമായിരുന്നു പ്രസ്തുത വിദ്യാലയം പ്രാരംഭത്തിൽ. അപര്യാപ്തമായചുറ്റുപാടിൽ നിന്ന് വരുന്നവരായിരുന്നു സിംഹഭാഗം കുട്ടികളും.നിർദനരും നിരക്ഷരുമായ അവരുടെ രക്ഷിതാക്കൾക്ക് വളരെ മോശപ്പെട്ട ജീവിത സാഹചര്യങ്ങാണുണ്ടായിരുന്നത്. കുട്ടികളെ വേണ്ട വിധം ശ്രദ് ധിക്കാനോ പഠിപ്പിക്കാനോ സംരക്ഷിക്കാനോ ഉളള അറിവോ പണമോ അവരുടെ കൈവശമുണ്ടായിരുന്നില്ല.ഈ ദയനീയ സാഹചര്യത്തെ കനോഷ്യൻ സന്ന്യാസിന്നികൾ പൂർണ്ണ മനസ്സോടെ നിയോഗമാക്കി.

കനോഷ്യൻ സന്ന്യാസിന്നിമാരാൽ ഒരു അനാഥാലയവും പ്രവർത്തിക്കപ്പെടുന്ന ഇവിടെ,ധാരാളം അനാഥ കുട്ടികളെ സംരക്ഷിച്ച് പഠിപ്പിച്ചിട്ടുണ്ട്.ഇന്ന് ഈ സ്ഥാപനം നിരാലംബരായ കുട്ടികളുടെ പരിപാലനവും പഠനവും മുൻനിർത്തി പ്രവർത്തിക്കുന്നു.കാലാന്തരത്തിൽ ഈ വിദ്യാലയം വളരെയധികം വികസിക്കുകയും നിർധനരായ 500 ൽ പരം പ്രാദേശിക വിദ്യാർത്ഥികളുടെ പഠനം നിറവേറ്റുകയും ചെയ്യുന്നു. ദശാബ്ദങ്ങൾ സ് ക്കൂൾ ചരിത്രത്തിനും വളർച്ചയ്ക്കും ബൃഹത്തായ പുരോഗതി നേടി കൊടുത്തിട്ടുണ്ട്.ഇന്നത്തെ സ് ക്കൂൾ കെട്ടിടം മദർ എലിഡാ ടെസ്സായുടെ കീഴിൽ 1971 ൽ സ്ഥാപിതമായി. ഈ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ജീവിതത്തിന്റെ നാനാതുറകളിൽ ശോഭിക്കുന്നു.ഡോക്ടർ, അധ്യാപകർ,ഗവൺ‍മെന്റ് സർവ്വീസ് , സെയിൽസ് മെൻ -സെയിൽസ് വുമൺ, മത്സ്യബന്ധനം,ഗൃഹഭരണം......... എന്നിങ്ങനെ എല്ലാറ്റിനുമുപരി നല്ല രക്ഷാകർത്താക്കളായി ജീവിക്കുന്നുവെന്നും നാടിന്റെ സമ്പത്തായി വർത്തിക്കുകയും ചെയ്തു വരുന്നുവെന്നത് അഭിമാനകരമാണ്.

ഗോശ്രീ പാലങ്ങുടെ വളർച്ചയും വല്ലാർപ്പാടം കണ്ടേയ്നർ ടർമിനൽ,സ് ക്കൂളിൽ നിന്ന് 6 കിലോമീറ്റർ നീളത്തിലായി എൽ. എൻ.ജി, എസ്.പി.എം,എെ.ഒ.സി എന്നീ പദ്ധതികൾ കോടിക്കണക്കിന് രൂപ മുതൽ മുടക്കി പൂർത്തീക്കരണത്തിലെത്തിയിരിക്കുന്നുവെന്നത് നാടിന്റെ വികസനത്തെ സൂചിപ്പിക്കുന്നു.

എന്നാൽ ഈ വികസനം സ് ക്കൂളിനെ പരോക്ഷമായി ബാധിച്ചുവെന്ന് വേണം പറയാൻ. വികസനത്തിനു വേണ്ടിയുളള കുടിയിറക്കം വിദ്യാർത്ഥികളുടെ എണ്ണത്തിന് ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്. ഇന്ന് 15 അധ്യാപകരും 275 വിദ്യാർത്ഥികളുമായി പ്രവർത്തിക്കുന്ന പ്രസ്തുത സ് ക്കൂളിൽഇംഗ്ലീഷ് മലയാളം ബോധനം നടത്തി വരുന്നു. 2 അധ്യാപകരും ഏകദേശം നാല്പ്തോളം കുരുന്നുകളുമായി നഴ്സറി ക്ലാസ്സും ഇതോടൊപ്പം പ്രവർത്തിക്കുച്ചുവരുന്നു.പഠന പാ േഠ്യതര വിഷയങ്ങളിൽ കുട്ടികളുടെ സർവോത്മുകമായ വളർച്ചയും വികാസവും ലക്ഷ്യമിട്ടുകൊണ്ട് അധ്യാപകർ അക്ഷീണം പ്രവർത്തിച്ചു വരുന്നു.