ഉള്ളടക്കത്തിലേക്ക് പോവുക

കനോസാ യൂ പി സ്ക്കൂൾ വൈപ്പിൻ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2021 ൽ മട്ടാഞ്ചേരി ഉപജില്ലയിലെ മികവ് പുരസ്‌കാരം ഏറ്റുവാങ്ങി. 2023 ലെ USS പരീക്ഷയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ മാർക്ക്‌ കുമാരി ഐശ്വര്യ വിനയൻ സ്വന്തമാക്കി. 2023 നവംബർ മാസത്തിൽ പരിസ്ഥിതി ക്ലബ്ബും കാരുണ്യ സംഘവേദിയും കൂടി ഞങ്ങളുടെ സ്കൂളിനെ മികച്ച പരിസ്ഥിതി സൗഹൃദ വിദ്യാലയമായി തിരഞ്ഞെടുത്തു. 2024 ൽ മലയാള മനോരമ ന്യൂസ്‌ ഫെസ്റ്റ് കോംപ്പെറ്റീഷനിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ രജിസ്റ്റർ ചെയുകയും നിരവധി കുട്ടികൾ സമ്മാനർഹരാവുകയും ചെയ്തു.

2025 മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരമുറ്റം പരീക്ഷയിൽ സ്കൂളിലെ രണ്ട് കുട്ടികൾ സമ്മാനാർഹരായി. സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ പത്രത്തിൽ വരാനിടയാക്കിയ സാഹചര്യങ്ങളും അഭിമാനാർഹമാണ്. സ്കൂളിലെ വിവിധങ്ങളായ പ്രവർത്തനങ്ങളിൽ ബഹുമാനപ്പെട്ട എംപി ഹൈബി ഈടനും, കൊച്ചി കൗൺസിലർ ശ്രീമതി ഷൈനി മാത്യു, കൊച്ചി മേയർ ശ്രീമതി മിനിമോൾ എന്നിവരുടെ സാന്നിധ്യവും വളരെ ശ്രദ്ധേയ ആകർഷിച്ചു.