എതിരിടാം പൊരുതിടാം
അകൽച്ചയെ കൂട്ടുപിടിക്കാം
അകറ്റിടാം സ്വയം അകന്നിടാം
കൊറോണയെന്ന മാരിയിൽ സ്വയം അകന്നിടാം
ധരിച്ചിടാം മാസ്ക്കുകൾ അണിഞ്ഞിടാം ഗ്ലൗസുകൾ
തുരത്തിടാം മഹാമാരിയെ
ഒത്തൊരുമിച്ചു നേരിടാം
വൃത്തിയാക്കിടാം കൈകളെ
മുറുകെ പിടിക്കാം ശുചിത്വമെന്ന പ്രതിവിധി
അകന്നുകൊണ്ടു വരവേൽക്കാം
അടുക്കുവാനും നാളേയ്ക്കായ്