കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/പ്രതിരോധത്തിൻ്റെ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധത്തിൻ്റെ നാളുകൾ

ഈ ലോകം വലിയ ഒരു മഹാമാരിയിൽ പിടിക്കപ്പെട്ടിരിക്കുകയാണ്. അതിനെ പ്രതിരോധിക്കാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ്. എന്നാൽ മറിച്ച് ഈ രോഗങ്ങളിൽ മിക്കതും നമ്മുടെ അനാസ്ഥയിൽ സംഭവിക്കുന്നതും. അതിന് പ്രധാന കാരണം ശുചിത്വമില്ലായ തന്നെയാണ്. നമ്മൾ വ്യക്തി ശുചിത്വം, പരിസരശുചിത്വം എന്നിവ പാലിക്കേണ്ടവരാണ്.അത് ആരും പാലിക്കാറില്ല എന്നതാണ് സത്യം.ഇന്നത്തെ അവസ്ഥയിൽ കൊറോണ പകരുന്നത് സമ്പർക്കത്തിലൂടെയാണ്. പുറത്തുപോയി തിരിച്ചെത്തിയാൽ കൈകൾ കഴുകിയോ, ദേഹശുദ്ധി വരുത്തിയോ മാത്രമേ മറ്റൊരാ ളോട് ഇടപഴകാൻ പാടുള്ളൂ. അങ്ങനെ ചെയ്യാത്തതിനാൽ ഒരാളിൽ ഒതുങ്ങേണ്ട രോഗാണു മറ്റു പലരിലേക്കും പടരുകയും അത് അവരെ മരണാവസ്ഥ വരെ എത്തിക്കുകയും ചെയ്യുന്നു. അങ്ങനെ പടർന്നുപിടിച്ച കൊറോണ അഥവാ കോവിഡ്-19 ഇന്ന് ലോകത്താകമാനം ലക്ഷക്കണക്കിനു പേരുടെ ജീവനെടുത്തു കഴിഞ്ഞു. ഇതിനുമുൻപും ഭൂമിയിൽ അനേകം മനുഷ്യജീവൻ കവർന്നെടുത്ത അനേകം സാംക്രമികരോഗങ്ങൾ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.പ്ലേഗ്, വസൂരി, സാർസ്, എലിപ്പനി, ഡങ്കിപ്പനി എന്നിവ ഇതിനുദാഹരണങ്ങളാണ്. പരിസര ശുചിത്വം ഇല്ലായ്മയാണ് ഇതിൽ ചില രോഗങ്ങൾക്കെങ്കിലും കാരണം.ഡങ്കിപ്പനിയുടെ രോഗവാഹിയായ കൊതുക് കൂടുതൽ മഴക്കാലത്താണ് ഉണ്ടാകാറ്. കാരണം മഴപെയ്ത് വെള്ളം ചിരട്ട,മുട്ടത്തോട്,മറ്റു പാത്രങ്ങൾ എന്നിവയിൽ കെട്ടിക്കിടക്കുമ്പോൾ കൊതുക് അതിൽ മുട്ടയിട്ട് അവ പെരുകുന്നു.കൊതുകിൻ്റെ കടിയേറ്റ് ഡങ്കിപ്പനി വളരെപ്പെട്ടെന്ന് തന്നെ പരക്കുന്നു.എലിപ്പനിക്ക് കാരണമായ ലെക്റ്റോസ്പൈറ എന്ന ബാക്ടീരിയ കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഈർപ്പത്തിലും നിലനിൽക്കും. ബാക്ടീരിയ മുറിവിലൂടെ രക്തത്തിൽ കടന്ന് ശരീരകലകളെ ബാധിക്കുകയും വിഷവസ്തുവായ ടോക്സിനുകൾ ഉൽപാദിപ്പിക്കുകയും ചെയ്യുന്നു.ശരിയായ ചികിത്സ കിട്ടിയില്ലെങ്കിൽ മരണം വരെ സംഭവിക്കും.പരിസ്ഥിതി ശുചിത്വം പാലിച്ച് രോഗവിമുക്തമായ ഒരു ലോകം വാർത്തെടുക്കാം.കൊറോണ എന്ന മഹാമാരിയിൽനിന്നും പാഠങ്ങൾ ഉൾക്കൊണ്ട് ഇനിയൊരു മഹാമാരി ലോകത്തെ വിഴുങ്ങാതെ വരുംകാലത്തെ നമുക്കു കാത്തു രക്ഷിക്കാം.

സിയ.എൻ.കെ
7.A കടവത്തൂർ വി.വി യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം