കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടന്റെ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഉണ്ണിക്കുട്ടന്റെ കൊറോണക്കാലം

ഉണ്ണിക്കുട്ടൻ ഒരു മടിയുമില്ലാതെ സ്കൂളിൽ കളിയും ചിരിയും പഠിത്തവും ആയി പോവുകയായിരുന്നു. അങ്ങനെ പരീക്ഷ കഴിഞ്ഞു രണ്ടു മാസത്തെ അവധി വരുമ്പോൾ അവന്റെ അച്ഛൻ പറഞ്ഞു നമുക്ക് ടൂർ പോകാം എന്ന്. പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ ആണ് പെട്ടെന്ന് കോവിഡ് -19 എന്ന മഹാമാരി വന്നത്. പിന്നീട് ടീച്ചർമാരും അവന്റെ അച്ഛനും അമ്മയും എല്ലാം പേടിച്ചു. അങ്ങനെ അവൻ അമ്മയോട് ചോദിച്ചു. " എന്തിനാ അമ്മെ അതിനെ പേടിക്കുന്നത്? " അപ്പോൾ അവന്റെ അമ്മ പറഞ്ഞു. " തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും എല്ലാം വായ തൂവാല കൊണ്ട് പൊത്തണം. പിന്നെ നിന്റെ കൂട്ടുകാരുമൊത്ത് സംസാരിക്കുമ്പോൾ ഒരു മീറ്റർ അകലം പാലിച്ച് മാത്രമേ സംസാരിക്കാൻ പാടുള്ളൂ.പുറത്തുപോയാൽ സോപ്പ് ഉപയോഗിച്ച് കഴുകണം ഇല്ലെങ്കിൽ ഈ രോഗം വന്ന് നമ്മുടെ ജീവൻ അപകടത്തിലാകും". പുറത്തുപോയി കളിച്ചില്ലെങ്കിലും അവന് അച്ഛൻ ഓലകൊണ്ട് തൊപ്പിയും തത്തയും പന്തും ഉണ്ടാക്കിക്കൊടുത്തു.

ഇങ്ങനെ പുറത്തു പോകാതെ വീട്ടിലിരുന്ന് ഈ മഹാമാരിയെ തുരത്താൻ കഴിഞ്ഞാൽ  നമുക്ക് വീണ്ടും സ്കൂളിൽ പോവുകയും കൂട്ടുകാരുമൊത്ത് കളിച്ചും ചിരിച്ചും പഠിച്ചും നമുക്ക് നമ്മുടെ ആ പഴയ കാലം തിരിച്ചു പിടിക്കാം... 

BREAK THE CHAIN

ആദിത്ത് ദേവ്
1.A കടവത്തൂർ വി.വി യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ