കടമ്പൂർ സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ മീനുവിന്റെ ലോക്ക്ഡൗൺ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
മീനുവിന്റെ ലോക്ക്ഡൗൺ കാലം

ഇപ്പോൾ ലോക്ക്ഡൗൺ ആയതിനാൽ മീനു വീട്ടിൽ തന്നെ ഇരുന്നു.ഒരു ദിവസം മീനു പുറത്തേക്കിറങ്ങി.റോഡ് മുഴുവൻ പോലീസ് കാവൽ അപ്പോൾ മീനു വിചാരിച്ചു വീട്ടിൽ ചെടികളും പച്ചക്കറികളും നടാം അവൾ അനുജത്തിയെ വിളിച്ചു,നമുക്ക് ചെടികൾ നടാം എന്ന് പറഞ്ഞു.അവർ നടാൻ തുടങ്ങി. വിത്തുകൾ നട്ടു.വെള്ളം ഒഴിച്ചു, ചെടികൾ വളർന്നു.പച്ചക്കറികൾ വിളവെടുത്തു.വിഷമില്ലാത്ത പച്ചക്കറികൾ കിട്ടി.

വെള്ളരി,കക്കിരി,ചീര,വെണ്ട എന്നിങ്ങനെ വിഷരഹിതമായ പച്ചക്കറികൾ.'അമ്മ നമുക്കത് ആഹാരം പാചകം ചെയ്ത് തിന്നാൻ തന്നു.'അമ്മ പറഞ്ഞു തിന്നുന്നതിന് മുമ്പ് കൈയും വായയും കഴുകണമെന്ന്,നമ്മൾ 'അമ്മ പറഞ്ഞ പോലെ ചെയ്തു.എന്നിട്ട് രുചിയോടെ അത് കഴിച്ചു. തിന്നു കഴിഞ്ഞതിന് ശേഷം കളിക്കാൻ മുറ്റത്തേക്കിറങ്ങിയപ്പോൾ നല്ല മണം മൂക്കിലേക്ക് വരാൻ തുടങ്ങി. ആ മണം എവിടെ നിന്നാണെന്നു നോക്കിയപ്പോൾ അതാ നമ്മൾ നട്ട ആ ചെടിയുടെ പൂക്കൾ വിരിഞ്ഞിരിക്കുന്നു.അതിന്റ മണമാണ്,മുല്ല,റോസ്,ജമന്തി,ചെത്തി എല്ലാം വിരിഞ്ഞിരിക്കുന്നു. മീനുവിന് സന്തോഷമായി.അങ്ങനെ അവൾ ഈ ലോക്ക്ഡൗൺ കാലം ആഹ്ലാദപൂർണമാക്കി മാറ്റി.

നൈദിക എം വി
3 കടമ്പൂർ സൗത്ത് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ