കടമ്പൂർ എച്ച് എസ് എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
പരിപാലിക്കാം സ്ഥിതിമാറാതിരിക്കാൻ


ചൈനയിലെ വുഹാൻ എന്ന നഗരത്തിലെ ആശുപത്രിയിലേക്ക് ന്യൂമോണിയയും കടുത്ത പനിയും ആയി ഒന്നിൽ കൂടുതൽ ആളുകൾ അഡ്മിറ്റ് ആയപ്പോൾ ആ രോഗികളെ ഒക്കെയും ചികിത്സിച്ച ഡോക്ടർ പറഞ്ഞു ഇത് കൊറോണ എന്ന വൈറസ് കാരണമായ രോഗമാണെന്ന്. ഡോക്ടർ പറഞ്ഞത് അംഗീകരിക്കാതെ ആ ഡോക്ടർ ചൈന ഗവൺമെന്റ് തടവിലാക്കിയപ്പോഴേക്കും ഡോക്ടർക്ക് രോഗം ബാധിച്ചിരുന്നു. പിന്നെ കൂടുതൽ ജനങ്ങളിലേക്ക് രോഗം വ്യാപിച്ചപ്പോൾ അവർ അത് കൊറോണ വൈറസ് ആണെന്ന് മനസ്സിലാക്കി. അപ്പോഴേക്കും രോഗം വന്ന് ആളുകളൊക്കെ മരിച്ചു തുടങ്ങിയിരുന്നു. ആ കൂട്ടത്തിൽ കൊറോണ വൈറസ് ആണെന്ന് പറഞ്ഞ ഡോക്ടറും. 2019ൽ വന്ന മഹാമാരി ആയതുകൊണ്ട് കോവിഡ് 19 എന്ന പേരിൽ ലോകം അറിയും. ഇപ്പോൾ ഈ രോഗം ലോകം മുഴുവൻ വ്യാപിച്ചു കിടക്കുകയാണ്. സമ്പന്ന രാജ്യങ്ങളെ ഒക്കെയും ഈ രോഗം കീഴ്പ്പെടുത്തിയിരിക്കുന്നു. ലോകരാഷ്ട്രങ്ങളിൽ സമ്പന്ന രാഷ്ട്രമായ എല്ലാ രാജ്യങ്ങളോടും വെല്ലുവിളി ഉയർത്തുന്ന അമേരിക്കയിൽ പോലും ലക്ഷക്കണക്കിന് ആളുകൾ രോഗബാധിതരും പതിനായിരത്തിൽപരം ആളുകൾ മരിച്ചു വീഴുകയും ചെയ്തു. നമ്മുടെ രാജ്യമായ ഇന്ത്യയിലും രോഗം പടർന്നിരിക്കുന്നു. നമ്മുടെ നാടായ കൊച്ചു കേരളത്തിലെ എല്ലാ ജില്ലകളിലേക്കും രോഗം വ്യാപിച്ചു. നമ്മുടെ ആരോഗ്യ മന്ത്രാലയത്തിന് കഠിനപ്രയത്നം മൂലം മഹാമാരിയെ തടുക്കാനായി. രോഗം വന്ന ആളുകൾ ഓരോരുത്തരായി രോഗമുക്തി നേടി ജീവിതത്തിലേക്ക് മടങ്ങി കൊണ്ടിരിക്കുന്നു.മനുഷ്യകുലത്തെ ഒന്നടങ്കം നശിപ്പിക്കുന്ന കൊറോണ എന്ന് ഈ വൈറസ് എങ്ങനെ ഈ ലോകത്ത് വന്നു എന്നുള്ളത് ഇപ്പോഴും ഒരു ചോദ്യചിഹ്നമാണ്. മണ്ണിനെ പോലും വെല്ലുവിളിക്കുന്ന ഈ വൈറസിനെ ലോകത്തു നിന്ന് എങ്ങനെ തുടച്ചു മാറ്റാമെന്ന ശാസ്ത്രജ്ഞൻമാർ പഠിക്കുന്നു.

ദിയ പർവീൺ
6th F* കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം