കടമ്പൂർ എച്ച് എസ് എസ്/അക്ഷരവൃക്ഷം/കൊറോണയും പരിസ്ഥിതിയും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും പരിസ്ഥിതിയും


മനുഷ്യന്  അവകാശമുളളത്  പോലെ തന്നെ മറ്റുളള ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട് .  എന്നാൽ മനുഷ്യർ അത് ഓർക്കാതെ ഭൂമിയോടും മറ്റ് ജീവജാലങ്ങളോടും പെരുമാറി .അതിന് പ്രതികാരമായി നമുക്കും തിരിച്ചടികൾ വന്ന് തുടങ്ങി .ലോക ജനസംഖ്യയെ തന്നെ ബാധിക്കുന്ന തരത്തിൽ ലോകത്ത് എല്ലാരാജ്യങ്ങളിലും  കോവിഡ് 19 എന്ന മഹാമാരി പടർന്ന് പിടിക്കുന്നത് വളരെയധികം ആശങ്കയുണ്ടാക്കുന്നു  ഇതിന് മുമ്പും നമുക്ക്മുന്നറിയിപ്പായി  സാർസ്,എബോള,നിപ എന്നിവ വന്നു. എന്നിട്ടുംമനുഷ്യർ  പഠിച്ചില്ല      . ആകാശത്തിന്റെ  ഉയരങ്ങളിൽ പാറി നടന്ന പറവകൾ മുതൽ ജലത്തിന്റെ അടിത്തട്ടിൽ കഴിഞ്ഞിരുന്ന മീനുകളെ വരെ നാം കൂട്ടിലാക്കുകയും കൊന്ന് തിന്നുകയും ചെയ്തു. എന്നാൽ ഇന്ന് ഇത്തിരിപ്പോന്ന കൊറോണ എന്ന കൊച്ചു വൈറസ് മൂലം ലോകത്തുള്ള കോടിക്കണക്കിനു മനുഷ്യർ കൂട്ടിലടച്ച പക്ഷിയെയും ജീവജാലങ്ങളെപ്പോലെയും വീട്ടിൽ കഴിഞ്ഞുകൂടുന്നു. അന്ന് നാം നമുക്കും ഇങ്ങനെ ഒരു ഗതി വരുമെന്ന് വിചാരിച്ചിരുന്നില്ല . പക്ഷെ ഇന്ന് നാം ലലോകത്ത് അനുഭവിക്കുന്ന ഏറ്റവുംവലിയ ഭീഷണിയായി  മാറിയിരിക്കുകയാണ് ഈ കൊച്ചുവൈറസ് . പക്ഷെ ഇതിലൊന്നും ഭൂമിക്ക് നമ്മോടുളള ദേഷ്യംമാറില്ല .  അതിന്റെ ഒരു പ്രതിരൂപമാണ് തുടർച്ചയായ രണ്ട് വർഷം പ്രളയമായി നമുക്ക്ലഭിച്ചത് . അത് കൂട്ടാനും മനുഷ്യപ്രവർത്തനങ്ങൾ കാരണമായി . വയലുകൾ നികത്തിയത് കൊണ്ടാണ് പ്രളയം കൂടിയത്. എന്നാൽ നാം കേരളീയർ ആ രണ്ടു പ്രളയവും ഒന്നിച്ച് നേരിട്ടു .  പണ്ട് മുതൽക്കെ പരിസ്ഥിതിസ്നേഹികളും  ശാസ്ത്രഞ്ജൻമാരും ആവർത്തിച്ചുപറഞ്ഞു തരുന്ന കാര്യമാണ് പരിസ്ഥിതി നശിപ്പിക്കരുതെന്ന് . പക്ഷെ  പക്ഷെപണക്കൊതി  മൂത്ത മനുഷ്യർ ഇതൊന്നും വകവെച്ചില്ല . എന്നാൽ ഇന്ന് കൊറോണക്കാലം ഇത് നമ്മെ ഓർമ്മിപ്പിക്കാനും അന്തരീക്ഷത്തിൽ കാർബൺ ഡൈഓക്‌സൈഡിൻെറ  അളവ് കുറക്കാനും സഹായിച്ചു .  കൊറോണക്കാലം ഒരോ വീട്ടിലും നല്ല അനുഭവങ്ങളും മോശം  അനുഭവങ്ങളും ഉണ്ടാക്കുന്നു . തിരക്കുമൂലം ഒറ്റപ്പെടേണ്ടിവന്ന വയോജനങ്ങൾക്ക്  മക്കളോടൊപ്പവും ചെറുമക്കളോടൊപ്പവും സമയം ചെലവഴിക്കാൻ കഴിഞ്ഞു . എന്നാൽ ഒത്തുകൂടിക്കളിച്ചിരുന്ന കുട്ടികൾക്ക് ഒറ്റപ്പെടലിൻെറ കാലമാണ്  ഇത്തവണത്തെ വേനലവധിക്കാലം . ഇങ്ങനെ കൊറോണക്കാലം കുടുംബത്തിൻെറ ഭിന്നമുഖങ്ങൾ കാണിച്ചു തരുന്നു.

അനന്തകൃഷ്ണൻ .പി 
7 ബ് കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം