എങ്ങു നിന്നോ
പറന്നു വന്നു
ഭീകര ചിറകുകൾ വീശി
മരണത്തിന്റെ
മുൾ മുനയാൽ
നമ്മേ മാടി വിളിക്കാൻ
ആ വിളി കേൾക്കരുത് നാം
അങ്ങ് ദൂരെ
മാറി നില്ക്കു
കൂട്ടം പറ്റാതെ
ചുറ്റിക്കറങ്ങാതെ
കരുതി ജീവിക്കു പൈതലേ !
ഓരോ ദിനവും
കടന്നു പോകും ഇങ്ങനെ
കരുതലോടെ
നീങ്ങുവിൻ നാം
രക്ഷിക്കാം നമുക്ക്
നാടിനെ
നമ്മുടെ രാജ്യം നമ്മുടെ ലോകം
ഇങ്ങനെ
കൈ കോർക്കാതെ നിന്ന് കൊണ്ട്
തടയാം നമുക്ക് ആ സത്യ രൂപത്തെ
ശേഷം നമുക്ക്
കൈകോർത്തു കൊണ്ട് നിൽക്കാം
നമ്മുടെ ദേശത്തിനായി
നന്മയ്ക്കായി !