കടന്നപ്പള്ളി യു പി സ്ക്കൂൾ/പ്രവർത്തനങ്ങൾ/2025-26
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം 2025-26

കടന്നപ്പള്ളി.യു.പി.സ്കൂളിന്റെ 2025 -26 അക്കാദമിക വർഷത്തെ പ്രവേശനോത്സവം, PTA പ്രസിഡന്റ് ശ്രീ.വി.പി.സുഭാഷിന്റെ അധ്യക്ഷതയിൽ, വാർഡ് മെമ്പർ ശ്രീ.പി.കെ.ഭാസ്കരൻ ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ,ഹെഡ്മിസ്ട്രസ് ശ്രീമതി.ബിന്ദു.കെ.ആർ സ്വാഗതമോതി. സ്കൂൾമാനേജർ ശ്രീ പി.ടി ഗോവിന്ദൻ നമ്പ്യാർ, മദർ PTA പ്രസിഡന്റ് ശ്രീമതി .ശ്രുതി.പി.പി ,SRG. കൺവീനർ ശ്രീ. കെ അജയൻ തുടങ്ങിയവർ ആശംസയും അർപ്പിച്ചു .സ്റ്റേറ്റ് റിസോഴ്സ് പേഴ്‌സൺ ശ്രീ.സി.വി വിനോദ് രക്ഷിതാക്കൾക്കുള്ള ക്ലാസും എടുത്തു .സീനിയർ അദ്ധ്യാപിക ശ്രീമതി .കെ .കെ കൃഷ്ണവേണി നന്ദിയും പ്രകാശിപ്പിച്ചു .തുടർന്ന് നാടൻ പാട്ട് കലാകാരൻ ദിലീപ് കൈതപ്രം 'കോട്ടും പാട്ടും' എന്ന നാടൻപാട്ട് മേളം ഉതിർത്തു .



കുട്ടിക്കൂട്ടം ...ഒന്നാം ക്ലാസ് ഒന്നാതരം 2025-26
- ഒന്നൊരുക്കം .....കുഞ്ഞിക്കോഴിയുടെ അമ്മയെത്തേടൽ എന്ന റോൾപ്ലേ കുഞ്ഞുമക്കൾ മനോഹരമായി ഭാവം ഉൾക്കൊണ്ടുകൊണ്ട് അവതരിപ്പിച്ചു.https://youtu.be/P1Udcito3M4?si=xgGpYDonrjqBUiwA വിരൽപ്പാവകൾ ഉപയോഗിച്ച് കൊണ്ടുള്ള പ്രവർത്തനം കുട്ടികളിൽ കൗതുകമുണർത്തി.https://youtu.be/N2X0TGlJK3k?si=W5r-dFnGzv6ILuxZഒന്നാം ക്ലാസ്സുകാരുടെ പാട്ടരങ്ങ് ....കുട്ടിപ്പാട്ടുകൾ മുതൽ സിനിമാഗാനം വരെ അവതരിപ്പിച്ചു. https://youtu.be/jQtPcn8D-uI?si=EU4a1g5KBgAwNjn2പ്രകൃതിക്കായി കുഞ്ഞുകരങ്ങൾ ...പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഒന്നാം ക്ലാസ്സുകാർ വീട്ടിലും സ്കൂളിലും ചെടികൾ നട്ടു https://youtu.be/su90xRrULGQ?si=CiU-si8peoN4vR8m. ഹെഡ്മിസ്ട്രസ്, ശ്രീമതി. കെ.ആർ.ബിന്ദു ,മദർ PTA പ്രസിഡന്റ്, ശ്രീമതി. ശ്രുതി ,ശ്രീമതി .കെ കെ കൃഷ്ണവേണി എന്നിവർ നേതൃത്വം നൽകി.

USS/ LSS സ്കോളർഷിപ്പ് പരീക്ഷകളിൽ മാടായി സബ്ജില്ലയിൽ തിളക്കമാർന്ന വിജയം ........2025-26
മാടായി ഉപജില്ലയിലെ,കടന്നപ്പള്ളി യു .പി .സ്കൂൾ ഈ വർഷം നടന്ന LLS / USS സ്കോളർഷിപ്പ് പരീക്ഷകളിൽ ചരിത്ര വിജയം നേടി .അധ്യാപകരുടെ ആത്മാർത്ഥതയും ,അർപ്പണ മനോഭാവവും ,കൃത്യനിഷ്ഠയോട് കൂടി നടത്തിയ പരിശീലനവുമാണ് ഈ വിജയത്തിന്റെ പ്രധാന ഘടകങ്ങളിൽ ഒന്ന് .പരീക്ഷ എഴുതിയ കുട്ടികളിൽ 44 പേർക്ക് USSഉം 10 പേർക്ക് LLS ഉം കരസ്ഥമാക്കി .ആകെയുള്ള 90 മാർക്കിൽ ശ്രീലക്ഷ്മി.കെ 82 മാർക്കും ,ദിയ.പി 80 മാർക്കും നേടി ,വിജയത്തിന്റെ തിളക്കം വർദ്ധിപ്പിച്ചു .ഈ വർഷവും ഇത് തുടരാൻ സാധിക്കട്ടെ ...വിജയികൾക്ക് അനുമോദനങ്ങൾ .....അഭിനന്ദനങ്ങൾ

