ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/എന്താണ് കൊറോണ വൈറസ് ?
എന്താണ് കൊറോണ വൈറസ് ?
ജലദോഷം മുതൽ സാർസ്, മെർസ് പോലെയുള്ള രോഗങ്ങൾക്ക് കാരണമാകുന്ന ഒരുകൂട്ടം വൈറസുകളാണ് "കൊറോണ വൈറസുകൾ". കന്നുകാലികൾ, വളർത്തുമൃഗങ്ങൾ, വവ്വാലുകൾ, വന്യജീവികൾ എന്നീ ജീവജാലങ്ങളിൽ കൊറോണ വൈറസ് കണ്ടു വരുന്നു. ഇതിൽ ഏറ്റവും പുതിയതായി കണ്ടുപിടിക്കപ്പട്ടതാണ് കോവിഡ്-19 (kovid-19) വൈറസ് എന്നത് ഒരു പൂർണ ജീവിയല്ല. കൊറോണ വാറസിന് എൻവലപ്പിനുള്ളിൽ R N A യുടെ ഒരു സ്‍റ്റാൻന്റാണ് അടങ്ങിയിരിക്കുന്നത്. ഇവ ജീവനുള്ള സെല്ലിൽ പ്രവേശിച്ചതിനു ശേഷം മാത്രമാണ് പുനരുൽപാദനം നടക്കുന്നത്. മറ്റൊരു ജീവിയുടെ കോശത്തിനുള്ളിൽ പ്രവേശിക്കുന്ന വൈറസ് സ്വന്തം പുറന്തോട് നശിപ്പിച്ച് ജനിതക വസ്‍തുവിനെ പുറത്തു വിടുന്നു. പിന്നീട് ജീവിയുടെ കോശത്തിന്റെ സഹായത്തോടെ അനേകം വൈറസുകൾ ഉൽപാദിപ്പിക്കുന്നു. ചൈനയിലെ വുഹാനിൽ നിന്നാണ് ഇപ്പോൾ പടർന്നു കൊണ്ടിരിക്കുന്ന കൊറോണയുടെ ഉത്ഭവം. ഇവ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നതാമെന്നു കരുതപ്പെടുന്നു. ആദ്യത്തെ അണുബാധകൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നതായിരിക്കാം. എന്നാൽ ഇവ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് 2020 ജനുവരിയിലാണ് സ്ഥിരീകരിച്ചത്. രോഗികൾ തുമ്മുമ്പോഴും ചുമയ്‍ക്കുമ്പോഴും പുറത്തെത്തുന്ന ചെറു കണങ്ങൾ നേരിട്ട് മറ്റുള്ള വ്യക്തികളുടെ മൂക്കിലോ, കണ്ണിലോ, വായിലോ എത്തുമ്പോഴാണ് രോഗം പകരുന്നത്. ഇതിനെ Direct transmission അഥവാ നേരിട്ടുള്ള പകർച്ച എന്നു പറയുന്നു. രോഗികളിൽ നിന്നുള്ള സ്രവ കണങ്ങൾ തങ്ങി നിൽക്കുന്ന പ്രതലങ്ങളിൽ ആരെങ്കിലും സ്‍പർശിച്ചാൽ അവരുടെ കൈകൾ വഴി കണ്ണിലേക്കും, മൂക്കിലേക്കും, വായിലേക്കും വൈറസ് എത്തുന്നു. ഇതിനെ Indirect transmission എന്നും പറയുന്നു. പ്രധാനമായും ഈ രണ്ട് രീതികളിലൂടെയാണ് രോഗം പകരുന്നത്. കൊതുക് കടിക്കുന്നതു മൂലമോ, കുടിവെള്ളത്തിലൂടെയോ, മനുഷ്യ വിസർജ്യത്തിലൂടെയോ, വായുവിലുടെയോ ഈ വൈറസ് പകരില്ല. കൊറോണ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലൿഷണങ്ങൾ കണ്ടുതുടങ്ങുന്നു. ഈ 14 ദിവസങ്ങളെയാണ് ഇൻകുബേഷൻ പീരിയഡ് എന്നറിയപ്പെടുന്നത്. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ട് അല്ലെങ്കിൽ മൂന്ന് ദിവസങ്ങൾ വരെ പനി, ജലദോഷം ഇവ ഉണ്ടാകും. തുടർന്ന് ചുമ, തുമ്മൽ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ട വേദന, ശ്വാസ തടസ്സം ഇവയും കണ്ടു വരുന്നു. കൊരോണ വൈറസിന് ചികിത്സയോ, പ്രതിരോധ വാൿസിനുകളോ ലഭ്യമല്ല. ആയതിനാൽ രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ ഐസൊലേറ്റ് ചെയ്‍താണ് ചികിത്സ നൽകുന്നത്. രോഗം പകരാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്. സാമുഹിക അകലം പാലിക്കുക, വ്യക്തികൾ തമ്മിൽ കുറഞ്ഞത് മൂന്ന് മീറ്ററെങ്കിലും അകലം പാലിക്കുക ഹസ്‍തദാനം, ശരീര സമ്പർക്കം ഇവ ഒഴിവാക്കുക. വ്യക്തി ശുചിത്വം പാലിക്കുക, കൈകൾ പതിവായി സോപ്പ് ഉപയോഗിച്ച് കഴുകുക. യാത്രകളിൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക. കണ്ണ്, മൂക്ക്, ചുണ്ട് എന്നീ ശരീരഭാഗങ്ങൾ ഇടയ്‍ക്കിടെ തൊടുന്ന ശീലം ഒഴിവാക്കുക.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |