ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/പരിസര ശുചിത്വവും രോഗ പ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വവും രോഗ പ്രതിരോധവും സൃഷ്ടിക്കുന്നു

പരിസ്ഥിതി ശുചിയായാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം , രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ചാൽ നമ്മുടെ ആരോഗ്യം വർദ്ധിപ്പിക്കാം .
രോഗപ്രതിരോധം നമ്മുടെ ശുചിത്വവും പരിസ്ഥിതി സംരക്ഷണത്തോടും ബന്ധപ്പെട്ടിരിക്കുന്നു . പരിസ്ഥിതി ശുചിയാക്കപ്പെട്ടാൽ അഥവാ സംരക്ഷിക്കപ്പെട്ടാൽ മനുഷ്യർക്കും മൃഗങ്ങൾക്കും ആവശ്യമായ ശുദ്ധവായു, ശുദ്ധജലം, ഭക്ഷണം എന്നിവ ലഭിക്കുന്നതാണ് .

പരിസ്ഥിതി എന്ന് പറയുമ്പോൾ പ്രാഥമികമായും നമ്മുടെ സസ്യജാലങ്ങൾ ഉൾപ്പെടുന്ന വനമേഖലയും നദികളും അവയിലുള്ള സകല ജീവജാലങ്ങളും ഉൾപ്പെടുന്നതാണ് .ഇവ സംരക്ഷിക്കപ്പെടാതെ മനുഷ്യനു പ്രത്യേകമായി ഒരു രോഗ പ്രതിരോധം ഉണ്ടാക്കുക എന്നത് അപ്രാപ്യമായ ഒരു സംഗതിയാണ്. കൃത്രിമ കീടനാശിനികളും കൃത്രിമ വളങ്ങളും ഉപയോഗിക്കാത്ത കൃഷിയിടങ്ങളും

പരിസ്ഥിതിയെ സംരക്ഷിക്കുന്ന ഇടങ്ങളായി മാറും . ഈ കാര്യങ്ങൾ സ്വതവേയുള്ള സ്ഥിതിയിലായാൽ മനുഷ്യന് ശുദ്ധവായു ,ശുദ്ധജലം ,ശുദ്ധ ഭക്ഷണം ഇവയെല്ലാം ലഭിക്കും .ഇതിലൂടെ രോഗപ്രതിരോധവും പ്രാപ്യമാകും . കൂടാതെ മരങ്ങളും ചെടികളും വച്ചു പിടിപ്പിക്കുക വനങ്ങളും കാടുകളും വെട്ടി നശിപ്പിക്കാതിരിക്കുക , വനമേഖലകൾ ആയ സ്ഥലങ്ങളിൽ വലിയ കെട്ടിടങ്ങൾ, റിസോർട്ടുകൾ നിർമ്മിക്കുവാൻ അനുമതി നൽകാതിരിക്കുക .

ശുചിത്വം മനുഷ്യന് സ്വതവേ വേണ്ട ഒന്നാണ് . രാവിലെ എഴുന്നേറ്റാൽ ദിനചര്യകൾ ചെയ്യേണ്ടതാണ് . പുറത്തു പോയി വരുമ്പോൾ കൈകാലുകൾ നന്നായി കഴുകുന്നത് എല്ലാം നമ്മുടെ പരമ്പരാഗത രീതികൾ ആയിരുന്നു . വ്യക്തിശുചിത്വം മാത്രമല്ല നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതാണ് . കൃത്യമായ വ്യായാമങ്ങൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും . പരിസ്ഥിതി സംരക്ഷണവും വ്യക്തി ശുചിത്വവും നാം പാലിക്കുമ്പോൾ നമുക്ക് പാരിതോഷികമായി വന്നു ചേർന്ന ഒന്നാണ് രോഗപ്രതിരോധം .


ആൻ മരിയ റോസ്
8 എ ഔർ ലേഡീസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്,. പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം