ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/അമ്മയുടെ കണ്ണുനീർ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയുടെ കണ്ണുനീർ



ഒരിടത്തു അപ്പു എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു.ഒരു ദിവസം ഉച്ചമയക്കത്തിൽനിന്ന് ഉണർന്ന അപ്പു അവന്റെ അമ്മയുടെ അടുത്ത് ഓടിച്ചെന്നു പറഞ്ഞു "അമ്മേ!നമ്മുടെ വയലിൽ കുട്ടികൾ ഓടിക്കളിക്കുന്നത് കാണാൻ പോയാലോ ?" അമ്മ സമ്മതിച്ചു.

അമ്മ അവനെയും കൂട്ടി വയലിലേക്ക് നടന്നു .കുട്ടികൾ കളിക്കുന്നതും നോക്കി ഇരുവരും ആ വയൽ വരമ്പത്തിരുന്നു. ഇടയ്ക്കു അപ്പു അമ്മയുടെ മുഖത്തേക്ക് നോക്കി . അമ്മയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ തുളുമ്പുന്നതു അവന്റെ ശ്രദ്ധയിൽപ്പെട്ടു .

അവൻ ചോദിച്ചു "അമ്മ എന്തിനാണ് കരയുന്നതു?"

അമ്മ പറഞ്ഞു " ഒന്നുമില്ല മോനേ. ഞാൻ എന്റെ കുട്ടിക്കാലത്തെ പറ്റി ഓർത്തുപോയതാണ് . പണ്ട് ഈ വയലിൽ നിറയെ കതിരുകളായിരുന്നു . എന്റെ അച്ഛനും അമ്മയും കതിരുകൾ കൊയ്യാൻ ഇവിടെ വരുമായിരുന്നു .അപ്പോൾ ഞാൻ വരമ്പിൽ ഇരുന്നു അതും നോക്കി നിൽക്കുമായിരുന്നു .പക്ഷികളും ശലഭങ്ങളും പറന്നു നടക്കുന്നതു കണ്ടു ഞാൻ അത്ഭുതപ്പെട്ടു നിൽക്കുമായിരുന്നു . പക്ഷെ ഇപ്പഴോ ? ഇന്ന് ഈ വയലിന്റെ അവസ്ഥ കണ്ടിട്ടാണ് ഞാൻ കരഞ്ഞത് . മനുഷ്യൻ വയലുകൾ നികത്തി ,വലിയ കെട്ടിടങ്ങളും വീടുകളും പണിയുന്നു.മനുഷ്യരുടെ ക്രൂരമായ കാര്യങ്ങൾ കൊണ്ട് അവർ അവയെ നശിപ്പിക്കുന്നു .ഇതിങ്ങനെ തുടർന്നാൽ അടുത്ത തലമുറയ്ക്ക് ഒരു തുണ്ടു ഭൂമിയെങ്കിലും കാണാൻ കിട്ടുമോ എന്ന് സംശയമാണ് .ഇതിന്റെ അവസാനം എന്തായിരിക്കും .നമ്മുക്കു നല്ലൊരു നാളേക്കായി പ്രാർത്ഥിക്കാം" അത്രയും പറഞ്ഞു അമ്മ വീട്ടിലേക്കു നടന്നു . കൂടെ അപ്പുവും .


സാറ ബീവി.എൻ
6 എ ഔർ ലേഡീസ് കോൺവെന്റ് ഗേൾസ് എച്ച് .എസ് . പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ