ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/അടച്ചുപൂട്ടലിന്റെ അഗാധതയിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
അടച്ചുപൂട്ടലിന്റെ അഗാധതയിലേക്ക്

ലോക്ക്ഡൗൺ എന്നത് എനിക്ക് വിശ്വസിക്കുവാൻ സാധിച്ചിരുന്നില്ല. പുറംലോകവുമായി ഒരു ബന്ധവും ഇല്ലാതെ കഴിയുക എന്നത് ആലോചിക്കാനേ എനിക്ക് പ്രയാസമായിരുന്നു. പക്ഷെ കൊറോണ എന്ന മഹാമാരിയെ തുരത്തുവാൻ ഈ ലോക്ക്ഡൗൺ മതിയായേ തീരൂ. ഈ ലോക്ക്ഡൗൺ കാലഘട്ടത്തിൽ ഞാൻ മനസിലാക്കാത്ത കുറെ കാര്യങ്ങൾ എനിക്ക് തിരിച്ചറിയുവാൻ സാധിച്ചു. കുടുംബവുമായി ഇത്രയും നാൾ അവധി ദിവസങ്ങളിൽ പോലും ഞങ്ങൾ ഒരുമിച്ചു ഉണ്ടാകാറില്ല. പക്ഷെ ലോക്ക്ഡൗൺ എന്നെ പഠിച്ചും പഠിപ്പിച്ചും തിരിച്ചറിവിന്റെ ലോകത്തിലേക്ക് കൊണ്ടു പോയി. കുടുംബങ്ങൾക്ക് ജീവിതകാലത്തിൽ എന്നും ഓർക്കാൻ പറ്റിയ നല്ല മുഹൂർത്തങ്ങൾ ആയിരുക്കും ഇത്. ലോക്ക്ഡൗൺ ദിനങ്ങളിൽ മദ്യ ലഹരിക്ക്‌ മനസിനെ വിട്ടു കൊടുക്കാതെ കുടുംബമാകുന്ന ലഹരിയിൽ ആഹ്ലാദം കണ്ടെത്തുവാൻ ഗവണ്മെന്റ് സ്വീകരിച്ച നടപടിക്രമങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണ്. സാമ്പത്തികമായ പ്രതിസന്ധികൾ ഉണ്ടായപ്പോൾ ഗവണ്മെന്റ് തന്ന സഹായങ്ങൾ ഞങ്ങൾക്ക് ആശ്വാസകരമായിരുന്നു. കൊറോണ എന്ന സൂക്ഷ്മാണു ലോക ജീവിതത്തെ സ്തംഭിപ്പിക്കുകയും, മനുഷ്യരാശിയിൽ തന്നെ ഏറ്റവും ദുർഘടം നിറഞ്ഞ അവസ്ഥയായി നമ്മുടെ ജീവിതത്തെ ബാധിക്കുകയും ചെയ്തു.

അമേരിക്ക പോലുള്ള വലിയ രാജ്യങ്ങളെ കൊറോണ പ്രതികൂലമായി ബാധിക്കുകയാണ് .ഇന്ത്യയിൽ ലോക്ക്ഡൗൺ കൊണ്ട് മഹാമാരിയെ ചെറുത്ത് നില്ക്കാൻ നമ്മൾ പോരാടുന്നു. ദിനംപ്രതി രോഗികളുടെ എണ്ണം കൂടുമ്പോഴും ലോക്ക്ഡൗൺ എന്ന നിയമം ഓർമ്മകളെ വ്യത്യസ്ത അനുഭൂതിയിലാണ് നയിക്കുന്നത്. ഒരുമിച്ചു ഭക്ഷണം പാകം ചെയ്യുവാനും വായന വിപുലീകരിക്കാനും കുടുംബ ബന്ധങ്ങൾ ഊഷ്മളമാക്കാനും പല പഴയ കാല കളികളിൽ ഒത്തു ചേരാനും ലോക്ക്ഡൗൺ നമ്മെ സഹായിച്ചു. നാല് ചുവരുകളിലുള്ള കുടുംബവുമായുള്ള ഓർമ്മകൾ ജീവിതാന്ത്യം വരെ സന്തോഷം ഉളവാക്കുന്നതാണ് . ഒഴിവു സമയങ്ങൾ തയ്യൽ പേപ്പർ ബാഗു നിർമ്മാണം, പൂന്തോട്ട പരിപാലനം,പാചകം ,വായന,പഠനം ,പൊതിച്ചോറ് വിതരണം, പുതിയ കാര്യങ്ങളെക്കുറിച്ചുള്ള അവലോകനം എന്നിവയിലൂടെ ഞാൻ എന്റെ ഒഴിവു സമയം വിനിയോഗിച്ചു. കുറച്ചു കുഞ്ഞുടുപ്പു തയ്ച്ചു ബന്ധുവായ കുട്ടിക്ക് കൊടുക്കുവാൻ സാധിച്ചു .സമൂഹത്തിനു വേണ്ടി പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെ ഞങ്ങൾ പ്രാർത്ഥനയിൽ ഉൾപെടുത്തുന്നു . ക്രിയാത്മകമായ കുറെ പ്രവർത്തനങ്ങൾ ചെയ്യുവാൻ ഈ ലോക്ക്ഡൗണിലൂടെ സാധിച്ചു .

ആരാധനാലയങ്ങൾ വീടുകളിൽ പ്രതിഷ്ഠിച്ച കാലമായിരുന്നു ഇത് . വീടുകൾ ദേവാലയങ്ങളായി മാറി . ഭൂമിയിലെ സകല ജീവ ജാലങ്ങൾക്കു ദൈവം സംരക്ഷണം നൽകും എന്ന വചനം ഈ കൊറോണ കാലഘട്ടത്തിൽ ഓർക്കാം . ഈ കാലവും കടന്നു പോകും , നമ്മൾ അതിജീവിക്കും . ഇനി അതി ജീവനത്തിന്റെ നാളുകൾ....


ലക്ഷ്മി എസ്
10എഫ് എ ഔർ ലേഡീസ് കോൺവെന്റ് ഗേൾസ് എച്ച് .എസ് . ,പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം