ഒ.എൽ.സി.മണ്ണയ്കനാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കുട്ടികൾ ശ്രവണസഹായികൾ ഉപയോഗിക്കുന്നു.സംസാരശേഷി വർദ്ധിപ്പിക്കാൻ, അധരചലനങ്ങളെ നോക്കി വിനിമയശേഷിനേടാനുള്ള പ്രത്യേക ക്ലാസ് മുറികൾ vibrating platform എന്നിവയുണ്ട്.ശ്രവണശേഷിയുടെ അളവ് മനസ്സിലാക്കി അതിനനുസരിച്ച് പരിശീലനം നൽകുന്നതിനായി ഓഡിയോമീറ്റർ ഉപയോഗിച്ചുവരുന്നു.കുട്ടികളുടെ വിവിധ രീതിയിലുള്ള വളർച്ചയും പുരോഗതിയും ലക്ഷ്യമാക്കി നൃത്തം,ബാന്റ്,യോഗ,മുതലായവ പരിശീലിപ്പിക്കുന്നു.തയ്യൽപരിശീലനം ബധിരവിദ്യാഭ്യാസത്തോടൊപ്പം നിൽക്കുന്ന ഒന്നാണ്.സ്ക്കൂൾ യുവജനോത്സവങ്ങളിൽ കരകൗശല വസ്തുനിർമ്മാണം,പെയിന്റിംഗ്,കലാകായിക മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുകയും കുട്ടികൾ അവരുടെ മികവ് തെളിയിക്കുകയും ചെയ്യുന്നു.നേഴ്സറി മുതൽ പത്താം ക്ലാസ് വരെ പ്രവർത്തിക്കുന്ന സ്ക്കൂളിൽ 53 കുട്ടികളുടെ ക്ഷേമത്തിനായി 13-ലധികം അദ്ധ്യാപകരും മറ്റുള്ളവരും പ്രവർത്തിക്കുന്നു.സബ്ജില്ലാ,ജില്ലാ,സംസ്ഥാനതല കലാകായിക മത്സരങ്ങളിൽ ഈ സ്ക്കൂളിലെ കുട്ടികൾ ഉന്നതനിലവാരം പുലർത്തിവരുന്നു. രണ്ട് പ്രാവശ്യവും സംസ്ഥാന സ്പെഷ്യൽ സ്ക്കൂൾ കലോൽസവത്തിൽ ഒന്നാം സ്ഥാനം ഈ സ്ക്കൂളിലെ ബാൻഡ് സെററിനാണ്.ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്ക്കൂൾ പരിസരത്ത്പച്ചക്കറിക്കൃഷി, കുട്ടികളിൽ വളർത്തുമൃഗങ്ങളോടുള്ള താത്പ്പര്യം വളർത്തുന്നതിനായി ആനിമൽ ക്ലബ്ബ്,പൂന്തോട്ടം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.2 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്