ഒൗവർ ലേഡി ഓഫ് മൗണ്ട് കാർമ്മ എൽ പി എസ് കവളങ്ങാട്/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യവും ശുചിത്വവും

കോവിഡ് 19 എന്ന മഹാമാരി ലോകത്താകമാനം പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ആരോഗ്യ ശുചിത്വം എന്ന വാക്കിന് വളരെ പ്രാധാന്യമുണ്ട്. വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം , പരിസരശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തി ന്റെ മുഖ്യഘടകങ്ങൾ. ആരോഗ്യ ശുചിത്വ പരിപാലനത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം. വ്യക്തികൾ സ്വയം പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവയെ വ്യക്തിശുചിത്വം എന്നു പറയുന്നു. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെ യും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയുന്നു. കൂടെ കൂടെയും ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ നന്നായി കഴുകുക. വയറിളക്കരോഗങ്ങൾ ,വിരകൾ, ത്വക്ക് രോഗങ്ങൾ ,പകർച്ചപ്പനി തുടങ്ങി കോവിഡിനെ വരെ ഇതുവഴി ഒഴിവാക്കാം. പൊതുസ്ഥലം സമ്പർക്കത്തിന് ശേഷവും കൈകൾ സോപ്പിട്ട് 20 സെക്കൻഡ് കഴിക്കേണ്ടതാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ മാസ്ക് ഉപയോഗിച്ചോ മുഖം മറക്കുക. പൊതു സ്ഥലങ്ങളിൽ തുപ്പരുത്. രാവിലെ ഉണർന്നാലുടൻ പല്ല് തേക്കണം. ദിവസവും സോപ്പിട്ടു കുളിച്ച് ശരീരശുദ്ധി വരുത്തണം. നഖങ്ങൾ വെട്ടി വൃത്തിയാക്കണം. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക. മല വിസർജനത്തിന് ശേഷം കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക. തുടങ്ങിയ ശുചിത്വ ശീലങ്ങൾ പാലിക്കുന്നത് വഴി വിവിധ രോഗങ്ങൾ പരത്തുന്ന ബാക്ടീരിയകളെയും വൈറസുകളെ യും എളുപ്പത്തിൽ നശിപ്പിക്കാൻ കഴിയും. ആരോഗ്യ ശുചിത്വ ശീലങ്ങളിലൂടെ നമ്മുടെ രോഗപ്രതിരോധശേഷിയും വർദ്ധിക്കും. അങ്ങനെ കോവിഡ് 19 എന്ന ഈ മഹാ വ്യാധിയേയും പ്രതിരോധിക്കാൻ നമുക്ക് കഴിയും. '"ആരോഗ്യമുള്ള വ്യക്തി ആരോഗ്യമുള്ള കുടുംബം, ആരോഗ്യമുള്ള നാട് ”' ഇതാവട്ടെ നമ്മുടെ മുദ്രാവാക്യം

ഡൊമിനിക് ദീപു
3 ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ എൽ പി സ്‌കൂൾ കവളങ്ങാട്
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം